---
title: "#Inauguration  | നവീകരിച്ച വാണിമേൽ  ഓലിയോട്ട് ജുമാ മസ്ജിദ് ഉദ്ഘാടനം 29 ന്"
english_title: "#Inauguration #renovated #Vanimel #Oliot #JumaMasjid #29th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187842/inauguration-renovated-vanimel-oliot-jumamasjid-29th"
published_at: "2024-02-27T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddf254eb9bd_masjid.jpg"
keywords: []
---

# #Inauguration  | നവീകരിച്ച വാണിമേൽ  ഓലിയോട്ട് ജുമാ മസ്ജിദ് ഉദ്ഘാടനം 29 ന്

> **Lead Summary:** **നാദാപുരം : [ **നവീകരിച്ച വാണിമേൽ ഓലിയോട്ട് ജുമാ മസ്ജിദിൻ്റെ ഉദ്ഘാടനം അസർ നിസ്ക്കാരത്തോടെ 29 ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ എ കെ മൊയ്തു ഹാജി, കൺവീനർ ജാഫർ പൈങ്ങോൽ , ഒ പി കുഞ്ഞമ്മദ് ഹാജി , ഷഫീഖ് കെ വി എന്നിവർ നാദാപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**നാദാപുരം : [ **നവീകരിച്ച വാണിമേൽ ഓലിയോട്ട് ജുമാ മസ്ജിദിൻ്റെ ഉദ്ഘാടനം അസർ നിസ്ക്കാരത്തോടെ 29 ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ എ കെ മൊയ്തു ഹാജി, കൺവീനർ ജാഫർ പൈങ്ങോൽ , ഒ പി കുഞ്ഞമ്മദ് ഹാജി , ഷഫീഖ് കെ വി എന്നിവർ നാദാപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തുടർന്ന് നടക്കുന്ന ചടങ്ങിൽ ഖലീൽ ഹുദവി കാസർകോട് മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ടി പി സി തങ്ങൾ , സയ്യിദ് ഷറഫുദ്ദീൻ തങ്ങൾ , അബ്ദു റഹ്മാൻ ഫൈസി എന്നിവർ സംബന്ധിക്കും. നാളെ വൈകീട്ട് ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187842/inauguration-renovated-vanimel-oliot-jumamasjid-29th)