---
title: "#MuslimLeague | വനിത സംഗമം; മുതുവടത്തൂരിൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം, വനിത സംഗമം ശ്രദ്ധേയമായി"
english_title: "#Women's #meeting #Inauguration #MuslimLeague #office #Muthuvadathur #remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187875/womens-meeting-inauguration-muslimleague-office-muthuvadathur-remarkable-new"
published_at: "2024-02-27T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65de0de160a04_league.jpg"
keywords: []
---

# #MuslimLeague | വനിത സംഗമം; മുതുവടത്തൂരിൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം, വനിത സംഗമം ശ്രദ്ധേയമായി

> **Lead Summary:** **പുറമേരി:[ **മുതുവടത്തൂരിൽ പുതുതായി നിർമ്മിച്ച മുസ്‌ലിം ലീഗ് ഓഫീസിൻറെ ഉദ്ഘാടനം നാളെ വൈകുന്നേരം 6:00 മണിക്ക്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും.

## Article Content

**പുറമേരി:[ **മുതുവടത്തൂരിൽ പുതുതായി നിർമ്മിച്ച മുസ്‌ലിം ലീഗ് ഓഫീസിൻറെ ഉദ്ഘാടനം നാളെ വൈകുന്നേരം 6:00 മണിക്ക്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും.

ഇതോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം പുറമേരി പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എ.പി മുനീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫാത്തിമ തഹ്‌ലിയ മുഖ്യ പ്രഭാഷണം നടത്തി.റംല ഒതിയോത്ത് അധ്യക്ഷയായി.

ഫൗസിയ കുഞ്ഞമ്മദ്, സമീറ കൂട്ടായി, സബീദ കേളോത്ത്, എൻ. കെ.അലിമത്ത്, റുഖിയ ഏക്കോത്ത്, പി.ശാഹിന, ആയിനി മൊയ്‌തു ഹാജി, ഫൈസൽ കല്ലുള്ളതിൽ,സിദ്ധീഖ് പാലോള്ളതിൽ, സി.എച്ച് ജാഫർ, വി.കെ അബ്ദുല്ല,സി.കെ ഇസ്മായിൽ, തയ്യിൽ നവാസ്,എ.കെ.പി കുഞ്ഞബ്ദുല്ല, എ.കെ ശിഹാബ്, സി.കെ അൻവർ, പി.മുസ്തഫ, ഇബ്രാഹിം കുനിയിൽ, എം.ടി.കെ ഷംസീർ, സി.എച്ച് ഉബൈബ്, സി.എച്ച്. യാസീൻ, കെ.നൈസാം എന്നിവർ പ്രസംഗിച്ചു.

നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വടകര എം.പി കെ.മുരളീധരൻ, സി.കെ. സുബൈർ, പാറക്കൽ അബ്ദുളള, ഷിബു മീരാൻ തുടങ്ങിയവർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187875/womens-meeting-inauguration-muslimleague-office-muthuvadathur-remarkable-new)