---
title: " #POCSOcase | തെളിവുകൾ ഇല്ല; പോക്സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു"
english_title: "#No #evidence #court #acquitted #accused #POCSOcase"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/188102/no-evidence-the-court-acquitted-the-accused-in-the-pocso-case"
published_at: "2024-02-28T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df3d6ed9607_court.jpg"
keywords: []
---

#  #POCSOcase | തെളിവുകൾ ഇല്ല; പോക്സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു

> **Lead Summary:** **നാദാപുരം : [** പോക്സോ കേസ് കെട്ടിച്ചമച്ചതെന്ന് വാദം. തെളിവുകൾ ഇല്ലതതിനാൽ പോക്സോ കേസ് പ്രതിയായ വാണിമേൽ സ്വദേശിയെ കോടതി വെറുതെ വിട്ടു.വാണിമേൽ കോടിയുറ സ്വദേശി കൊയിലോത്തുംകര ഇസ്മായിൽ നെയാണ് കോടതി വെറുതെ വിട്ടത്.

## Article Content

**നാദാപുരം : [** പോക്സോ കേസ് കെട്ടിച്ചമച്ചതെന്ന് വാദം. തെളിവുകൾ ഇല്ലതതിനാൽ പോക്സോ കേസ് പ്രതിയായ വാണിമേൽ സ്വദേശിയെ കോടതി വെറുതെ വിട്ടു.വാണിമേൽ കോടിയുറ സ്വദേശി കൊയിലോത്തുംകര ഇസ്മായിൽ നെയാണ് കോടതി വെറുതെ വിട്ടത്.

2022 ജൂൺ മാസം 28ന് പുലർച്ചെ 3:00 മണിക്ക് വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന എട്ട് വയസ്സ് മാത്രം പ്രായമുള്ള കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപിക്കപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ മതിയായ തെളിവുകൾ ഇല്ലയെന്ന് നാദാപുരം അതിവേഗ കോടതി ജഡ്ജി എം. ഷുഹൈബ് കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിയെ വെറുതെ വിട്ടു ഉത്തരവായത്.

തന്റെ പേരിൽ കെട്ടിച്ചമച്ച കഥ ആയിരുന്നു എന്നാണ് പ്രതിഭാഗം വാദം. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. കെ.എം രഘുനാഥ് ഹാജരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/188102/no-evidence-the-court-acquitted-the-accused-in-the-pocso-case)