---
title: "#MuslimLeague | ക്രിയേറ്റീവ് മീറ്റ്; നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് ബൂത്ത് സമിതി സംഗമം "
english_title: "#Creative #Meet #NadapuramPanchayath #MuslimLeague #Booth #Committee #Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/188760/creative-meet-nadapurampanchayath-muslimleague-booth-committee-meeting"
published_at: "2024-03-02T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e298eeba7c5_league.jpg"
keywords: []
---

# #MuslimLeague | ക്രിയേറ്റീവ് മീറ്റ്; നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് ബൂത്ത് സമിതി സംഗമം 

> **Lead Summary:** **നാദാപുരം: [ **ലോകസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങളുട ഭാഗമായി നാദാപുരം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ഓരോ ബൂത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലനപരിപാടി ക്രിയേറ്റിവ് മീറ്റ് - ബൂത്ത് സമിതി സംഗമം മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻറ് അഹമ്മദ് പുന്നക്കൽ ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **ലോകസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങളുട ഭാഗമായി നാദാപുരം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ഓരോ ബൂത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലനപരിപാടി ക്രിയേറ്റിവ് മീറ്റ് - ബൂത്ത് സമിതി സംഗമം മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻറ് അഹമ്മദ് പുന്നക്കൽ ഉദ്‌ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലിം വൈസ് പ്രസിഡൻറ് എൻ.കെ. ജമാൽഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എടത്തിൽ നിസാർ സ്വാഗതം പറഞ്ഞു. ആർ പി മാരായ എൻ.കെ. അബ്ദുൽ സലീം മാസ്റ്റർ, കുറ്റിയിൽ ജമാൽ മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി.

മാർച്ച് നാലിന് കോഴിക്കോട് വെച്ച് നടക്കുന്ന ക്രിയേറ്റീവ് കോൺക്ലേവ് പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർചെയ്തവർക്കുള്ള മെറ്റീരിയൽസ് വിതരണം ചെയ്തു. എം.പി. സൂപ്പി, വി.വി.മുഹമ്മദലി,ഇ. കുഞ്ഞാലി, കണേക്കൽ അബ്ബാസ്, വി.അബ്ദുൽജലീൽ, ഇ. ഹാരിസ്, സി.കെനാസർ, റഫീഖ് കക്കംവള്ളി, സി.കെ. മഹമൂദ്ഹാജി, റിയാസ് ലൂളി, ജമാൽ പുളിക്കുൽ, നൗഷാദ് ചീളി, പി . ഇബ്രാഹിംഹാജി , പൈക്കാട്ട് അമ്മദ് മാസ്റ്റർ, എ.കെ. ഷാക്കിർ സംസാരിച്ചു. കോഡിനേറ്റർ പി . മുനീർ മാസ്റ്റർ നന്ദിപറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/188760/creative-meet-nadapurampanchayath-muslimleague-booth-committee-meeting)