പാറക്കടവ്: (nadapuramnews.com) ദീർഘകാലം ഖത്തർ കെ.എം.സി.സി യുടെ ഭാരവാഹിയും ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗിൻറെ ജന:സെക്രട്ടറിയും ആയിരുന്ന പ്രമുഖ ചിന്തകനും മലബാറിലെ മുസ്ലിംലീഗ് വേദികളിലെ പ്രഭാഷകനുമായ ഇ .കുഞ്ഞബ്ദുള്ള മാസ്റ്ററെ ചെക്യാട് പഞ്ചായത്ത് മുസ്ലിംലീഗ് ആദരിക്കുന്നു. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഷാജി (മുൻ എം.എൽ.എ)ഉദ്ഘാടനം ചെയ്യും.
കെ.മുരളീധരൻ എം.പി,ജില്ല മുസ്ലിംലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി,ജില്ല യു ഡി എഫ് കൺവീനർ അഹമദ് പുന്നക്കൽ, ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഡോ: അബ്ദുസ്സമദ് ,കെ.കെ നവാസ് അസ്‌കർ ഫറോക്ക്,ബംഗ്ലത്ത് മുഹമ്മദ്, എൻ.കെ മൂസ്സ മാസ്റ്റർ, ടി.കെ ഖാലിദ് മാസ്റ്റർ, ബി.പിമുസ്സ,
എ.ആമിന ടീച്ചർ, പി.കെ അബ്ദുള്ള മേപ്പയൂർ, നസീമ കൊട്ടാരം, എം.പി സൂപ്പി എന്നിവർ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ അഹമദ് കുറുവയിൽ ജനറൽ കൺവീനർ സി.എച്ച് ഹമീദ് മാസ്റ്റർ ട്രഷറർ ടി.ടി.കെ അമ്മദ് ഹാജി എന്നിവർ അറിയിച്ചു.
#Love #kunjabthullamaster #KMShaji #tomorrow #Jathiyeri