---
title: "#KKRama | വാർഷികാഘോഷം: കലാലയങ്ങളിലെ നന്മയുടെ നിറം കെടുത്തരുത്:കെ.കെ.രമ.എം.എൽ.എ."
english_title: "#Anniversary #celebration #Don't #spoil #color #goodness #colleges #KKRama #MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189361/anniversary-celebration-dont-spoil-color-goodness-colleges-kkrama-mla"
published_at: "2024-03-04T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5de7883bcb_rama.jpg"
keywords: []
---

# #KKRama | വാർഷികാഘോഷം: കലാലയങ്ങളിലെ നന്മയുടെ നിറം കെടുത്തരുത്:കെ.കെ.രമ.എം.എൽ.എ.

> **Lead Summary:** **വാണിമേൽ: [**വിദ്യാഭ്യാസത്തിന്റെ നിറം കെടുത്തുന്ന സംഭവങ്ങളാണ് വർത്തമാന കാല ക്യാമ്പസുകളിൽ നിന്നും കേൾക്കുന്നതെന്നും വിദ്യാർഥികളും അധ്യാപകരും അക്രമികളായി മാറുന്ന കാഴ്ച കേരളത്തിന്റെ മനസാക്ഷിക്ക് പരിചയമില്ലാത്തതാമെന്നും കെ.കെ.രമ എം.എൽ.എ.പറഞ്ഞു.

## Article Content

**വാണിമേൽ: [**വിദ്യാഭ്യാസത്തിന്റെ നിറം കെടുത്തുന്ന സംഭവങ്ങളാണ് വർത്തമാന കാല ക്യാമ്പസുകളിൽ നിന്നും കേൾക്കുന്നതെന്നും വിദ്യാർഥികളും അധ്യാപകരും അക്രമികളായി മാറുന്ന കാഴ്ച കേരളത്തിന്റെ മനസാക്ഷിക്ക് പരിചയമില്ലാത്തതാമെന്നും കെ.കെ.രമ എം.എൽ.എ.പറഞ്ഞു.

വാണിമേൽ എം.യു.പി.സ്‌കൂൾ വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുളള യാത്രയയപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ.രമ.എം.എൽ.എ. ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ഇസ്മായിൽ വാണിമേൽ അധ്യക്ഷനായി.

ചടങ്ങിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ സി.വി.അഷ്‌റഫ്,അധ്യാപകരായ എ.പി.ലത്തീഫ്,കെ.അലി,ടി.ഹൈദർ,പി.സുബൈദ എന്നിവർക്കുളള ഉപഹാരം എം.എൽ.എ.സമ്മാനിച്ചു.

ഒപ്പം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ,ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.എം.നജ്മ,ടി.സുഹറ,എം.അച്ചുതൻ, സി.വി.അബ്ദുൽഅസീസ്, എ.കെ.മമ്മു, കെ.അബ്ദുൽലത്തീഫ്, കെ.അബ്ദുറഹിമാൻ, ടി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

അതുപോലെ മാത്യസംഗമം പ്രൊഫ;പി.ടി.അബ്ദുൽഅസീസ് ഉദ്ഘാടനം ചെയ്തു. എം.കെ.റൈഹാനത്ത് അധ്യക്ഷനായി. കൂടാതെ ലിധിലാലിന്റെയും വിദ്യാർഥികളുടെയും നേത്യത്വത്തിലുളള കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189361/anniversary-celebration-dont-spoil-color-goodness-colleges-kkrama-mla)