---
title: " #Anganwadi | നാട്ടുകാർ ഭൂമിയൊരുക്കി; സി പി മുക്കിൽ മാതൃകാ അംഗണവാടിയൊരുക്കാൻ ഗ്രാമ പഞ്ചായത്തും"
english_title: "#natives #prepared #land #GramPanchayath #setup #model #Anganwadi #CPMukk"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189536/natives-prepared-land-grampanchayath-setup-model-anganwadi-cpmukk-new"
published_at: "2024-03-05T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e7338b0a8c3_anganwadi_2.jpg"
keywords: []
---

#  #Anganwadi | നാട്ടുകാർ ഭൂമിയൊരുക്കി; സി പി മുക്കിൽ മാതൃകാ അംഗണവാടിയൊരുക്കാൻ ഗ്രാമ പഞ്ചായത്തും

> **Lead Summary:** **നാദാപുരം : [**നാട്ടുകാരുടെ കൂട്ടായ്മയിൽ ഭൂമിയൊരുക്കി നൽകിയതോടെ സി പി മുക്കിൽ മാതൃകാ അംഗണവാടി യൊരുക്കാൻ ഗ്രാമ പഞ്ചായത്തും രംഗത്ത്. നാട്ടുകാർ മുൻ കയ്യെടുത്ത്‌ സ്ഥലം ലഭ്യമാക്കിയതോടെയാണ് സി പി മുക്ക്‌ അംഗണ വാടിക്ക്‌ സ്വന്തം കെട്ടിടമുയരുന്നത്.

## Article Content

**നാദാപുരം : [**നാട്ടുകാരുടെ കൂട്ടായ്മയിൽ ഭൂമിയൊരുക്കി നൽകിയതോടെ സി പി മുക്കിൽ മാതൃകാ അംഗണവാടി യൊരുക്കാൻ ഗ്രാമ പഞ്ചായത്തും രംഗത്ത്. നാട്ടുകാർ മുൻ കയ്യെടുത്ത്‌ സ്ഥലം ലഭ്യമാക്കിയതോടെയാണ് സി പി മുക്ക്‌ അംഗണ വാടിക്ക്‌ സ്വന്തം കെട്ടിടമുയരുന്നത്.

ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പതിനനഞ്ച്‌ ലക്ഷം രൂപ വകയിരുത്തിയാണ് മാതൃകാ അംഗണവാടി പണിയുന്നത്‌. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി തറക്കല്ലിട്ടു. വാർഡ്‌ മെമ്പർ വി പി കുഞ്ഞിരാമൻ അധ്യക്ഷം വഹിച്ചു. വാർഡ്‌ കൺവീനർ അനിൽ കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189536/natives-prepared-land-grampanchayath-setup-model-anganwadi-cpmukk-new)