---
title: "#KKShailaja | മനസ്സ് കീഴടക്കാൻ ; എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പര്യടനം തുടരുന്നു"
english_title: "#conquer #mind #LDF #candidate #KKShailaja #continues #tour"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189676/conquer-mind-ldf-candidate-kkshailaja-continues-tour"
published_at: "2024-03-06T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e82733a7499_shailaja_1.jpg"
keywords: []
---

# #KKShailaja | മനസ്സ് കീഴടക്കാൻ ; എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പര്യടനം തുടരുന്നു

> **Lead Summary:** **നാദാപുരം:[ **ജനമനസ്സ് കീഴടക്കാൻ ഒരു പടി മുന്നേ .എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പര്യടനം തുടരുന്നു. വടകര പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ നാദാപുരം നിയോജകമണ്ഡലത്തിൽ ആദ്യ ഘട്ട പര്യാടനം നടത്തി.

## Article Content

**നാദാപുരം:[ **ജനമനസ്സ് കീഴടക്കാൻ ഒരു പടി മുന്നേ .എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പര്യടനം തുടരുന്നു. വടകര പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ നാദാപുരം നിയോജകമണ്ഡലത്തിൽ ആദ്യ ഘട്ട പര്യാടനം നടത്തി.

രാവിലെ എട്ടുമണിക്ക് അടുക്കത്തു നിന്നാരംഭിച്ച് വൈകീട്ട് കല്ലാച്ചിയിൽ സമാപിച്ചു.മരുതോങ്കര, കാവിലുംപാറ, കായക്കൊടി, വാണിമേൽ, വളയം, നരിപ്പറ്റ, ചെക്യാട്, തൂണേരി, എടച്ചേരി, നാദാപുരം പഞ്ചായത്തുകളിൽ വിവിധ മണ്ഡലം സ്വീകരണകേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി.

ഇ.കെ. വിജയൻ എം .എൽ.എ, എൽ.ഡി.എഫ്. നേതാക്കളായ പി.പി. ചാത്തു, വി.പി. കുഞ്ഞികൃഷ്ണൻ, കെ.കെ. സുരേഷ്, എ.എം. റഷീദ്, രജീന്ദ്രൻ കപ്പള്ളി, പ്രേംരാജ് കായക്കൊടി, സി.എം. മാത്യു, പി.എം. നാണു, എം.കെ. ശശി, കെ.പി. പ്രദീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189676/conquer-mind-ldf-candidate-kkshailaja-continues-tour)