---
title: "#KMuralidharan | വാർഷികം; വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ ഉള്ള ബന്ധം ഊട്ടിയുറപ്പിക്കണം - കെ മുരളീധരൻ"
english_title: "#annual #relationship #between #students #teachers #shouldbe #strengthened #KMuralidharan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189752/annual-relationship-between-students-teachers-shouldbe-strengthened-kmuralidharan"
published_at: "2024-03-06T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e87cb17db13_murali.jpg"
keywords: []
---

# #KMuralidharan | വാർഷികം; വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ ഉള്ള ബന്ധം ഊട്ടിയുറപ്പിക്കണം - കെ മുരളീധരൻ

> **Lead Summary:** **നാദാപുരം: [**വിദ്യാർത്ഥി- അദ്ധ്യാപക- രക്ഷാകർതൃ ബന്ധം പുതിയ കാലഘട്ടത്തിനനുസരിച്ച്കുറച്ചു കൂടി ദൃഢമാക്കിയാൽ ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥി സമൂഹത്തിൽ കണ്ടു വരുന്ന ചില തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാൻ സാധിക്കും എന്ന് കെ മുരളീധരൻ എംപി പറഞ്ഞു.

## Article Content

**നാദാപുരം: [**വിദ്യാർത്ഥി- അദ്ധ്യാപക- രക്ഷാകർതൃ ബന്ധം പുതിയ കാലഘട്ടത്തിനനുസരിച്ച്കുറച്ചു കൂടി ദൃഢമാക്കിയാൽ ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥി സമൂഹത്തിൽ കണ്ടു വരുന്ന ചില തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാൻ സാധിക്കും എന്ന് കെ മുരളീധരൻ എംപി പറഞ്ഞു.

ചാലപ്പുറം വി എം എൽ പി സ്കൂൾ നൂറ്റി ഏഴാം വാർഷികവും, സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂളിലെ അധ്യാപകൻ കെ കുഞ്ഞബ്ദുള്ള മാസ്റ്റർക്ക് ഉള്ള യാത്രയയപ്പ്‌ സമ്മേളനവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ തുണേരി ഗ്രാമപഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജുല നിടുംബ്രത്ത് അധ്യക്ഷത വഹിച്ചു. ഒപ്പം ചടങ്ങിൽ പി എച് ഡി നേടിയ പൂർവ വിദ്യാർത്ഥി മുഹമ്മദ്‌ അസ്‌ലം സി കെ യെ അനുമോദിച്ചു.

ഹെഡ്മിസ്ട്രസ് ആർ ഷീല,കെപിസി തങ്ങൾ, ഫസൽ മാട്ടാൻ, ടി എം ബാലകൃഷ്ണൻ, ടി എം കുമാരൻ,രവി വെള്ളൂർ,കെ പി ജാഫർ,കെ വി ആഷിറ റാഷിദ്‌,ഇസ്മായിൽ പറമ്പത്ത്,ആർ അനൂപ്, കെ ഹസീന എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189752/annual-relationship-between-students-teachers-shouldbe-strengthened-kmuralidharan)