---
title: "#BookBank | പുസ്തകപ്പയറ്റ്‌ ; കുടുംബശ്രീ പുസ്തകബാങ്ക് ആരംഭിച്ചു"
english_title: "#bookworm #Kudumbashree #BookBank #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189756/bookworm-kudumbashree-bookbank-started"
published_at: "2024-03-06T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e87fca01866_bank.jpg"
keywords: []
---

# #BookBank | പുസ്തകപ്പയറ്റ്‌ ; കുടുംബശ്രീ പുസ്തകബാങ്ക് ആരംഭിച്ചു

> **Lead Summary:** **നാദാപുരം : [**ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി പുസ്തക ബാങ്ക്‌ ആരംഭിച്ചു. സി ഡി എസ്‌ അംഗങ്ങളാണ് പരസ്പര കൈമാറ്റത്തിലൂടെ പുതുതായി വായനക്കാരെ സൃഷ്ടിക്കുന്ന പദ്ധതിക്ക്‌ നേതൃത്വം നൽകുന്നത്‌. കുടുംബശ്രീ അംഗങ്ങൾ സ്വരൂപിച്ച അഞ്ഞൂറ് പുസ്തങ്കങ്ങളാണ് ആദ്യ ഘട്ടത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക്‌ നൽകുന്നത്‌.

## Article Content

**നാദാപുരം : [**ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി പുസ്തക ബാങ്ക്‌ ആരംഭിച്ചു. സി ഡി എസ്‌ അംഗങ്ങളാണ് പരസ്പര കൈമാറ്റത്തിലൂടെ പുതുതായി വായനക്കാരെ സൃഷ്ടിക്കുന്ന പദ്ധതിക്ക്‌ നേതൃത്വം നൽകുന്നത്‌. കുടുംബശ്രീ അംഗങ്ങൾ സ്വരൂപിച്ച അഞ്ഞൂറ് പുസ്തങ്കങ്ങളാണ് ആദ്യ ഘട്ടത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക്‌ നൽകുന്നത്‌.

രണ്ടാം ഘട്ടത്തിൽ പുസ്തകപ്പയറ്റ്‌ സംഘടിപ്പിച്ച്‌ വിപുലീകരിക്കാനും പദ്ധതിയുണ്ട്. പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി വി മുഹമ്മദലി നിർവഹിച്ചു. സി ഡി എസ്‌ ചെയർ പേഴ്സൺ പി ടി കെറീജ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ അബ്ബാസ്‌ കണേക്കൽ , വി പി കുഞ്ഞിരാമൻ, സുമയ്യാ പാട്ടത്തിൽ , റീന കിണംബറേമ്മൽ , നിഷ മനോജ്‌ , വി എ സി മസ്ബൂബ , സുനിത എടവത്ത്‌ കണ്ടി ,റോഷ്ന പിലാക്കാട്ട്‌, അസി സെക്രട്ടറി ടി പ്രേമാനന്ദൻ, സി ഡി എസ് വൈസ്‌ ചെയർ പേഴ്സൺ ചന്ദ്രി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189756/bookworm-kudumbashree-bookbank-started)