---
title: "#inaugurated | നാദാപുരം ഗ്രാമ പഞ്ചായത്ത് അമ്പിളി കുന്ന് റോഡിൻറെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "#Nadapuram #Grama #Panchayath #inaugurated #work #AmbiliKunn #Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189886/nadapuram-grama-panchayath-inaugurated-work-ambilikunn-road"
published_at: "2024-03-07T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e95662c805c_ambilikunn.jpg"
keywords: []
---

# #inaugurated | നാദാപുരം ഗ്രാമ പഞ്ചായത്ത് അമ്പിളി കുന്ന് റോഡിൻറെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: [**നാദാപുരം ഗ്രാമ പഞ്ചായത്ത് 12ാംവാർഡ് നരിക്കാട്ടേരിയിൽ പഞ്ചായത്ത് വാർഷിക പദ്ധതിതിയിൽ ഉൾപ്പെടുത്തി പരിഷ്കരിക്കുന്ന അമ്പിളി കുന്ന് റോഡിൻറെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നിർവഹിച്ചു.

## Article Content

**നാദാപുരം: [**നാദാപുരം ഗ്രാമ പഞ്ചായത്ത് 12ാംവാർഡ് നരിക്കാട്ടേരിയിൽ പഞ്ചായത്ത് വാർഷിക പദ്ധതിതിയിൽ ഉൾപ്പെടുത്തി പരിഷ്കരിക്കുന്ന അമ്പിളി കുന്ന് റോഡിൻറെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നിർവഹിച്ചു.

വാർഡ് മെമ്പർ എ.കെ.സുബൈർ മാസ്റ്റർ അധ്യക്ഷനായി. നട്ടുകാരുടെ ചിരകല അഭിലാഷമായിരുന്നു ഈ പ്രദേശത്തേക്കുള്ള ഗതാഗതസൗകര്യം സാധ്യമാക്കുക എന്നത്. യാത്ര ദുർഘടമായ പ്രദേശമായിരുന്നു അമ്പിളികുന്ന് മേഖല.

11 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. വടകര യു എൽ സി സി യാണ് വർക്ക് ഏറ്റെടുത്തിരിക്കുന്നത്. കെ.ജമാൽ മാസ്റ്റർ, കെ.ടി.കെ മുഹമ്മദ്, സി.കെ. അബ്ദുള്ള ഹാജി, സി.മൂസഹാജി, ജാഫർ നരിക്കാട്ടേരി, മുഹമ്മദ് മാടോത്ത് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189886/nadapuram-grama-panchayath-inaugurated-work-ambilikunn-road)