---
title: "#provided | അംഗണവാടികൾക്ക് കളിയുപകരണം നൽകി നാദാപുരം ഗ്രാമ പഞ്ചായത്ത്‌"
english_title: "#Nadapuram #grampanchayath #provided #playground #equipment #Anganwadi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190014/nadapuram-grampanchayath-provided-playground-equipment-anganwadi"
published_at: "2024-03-07T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9d593b0ee2_anganwadi.jpg"
keywords: []
---

# #provided | അംഗണവാടികൾക്ക് കളിയുപകരണം നൽകി നാദാപുരം ഗ്രാമ പഞ്ചായത്ത്‌

> **Lead Summary:** **നാദാപുരം : [**നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി ഗ്രാമ പഞ്ചായത്തിലെ 34 അംഗണവാടികൾക്കും കളിയുപകരണം നൽകി. 4 ലക്ഷം രൂപയാണ് ഇതിനായി നീക്കി വെച്ചത്. ഒപ്പം ശിശു സൗഹൃദ പഞ്ചായത്തായി നേരത്തെ നാദാപുരം ഗ്രാമ പഞ്ചായത്തിനെ ദേശീയ പഞ്ചായത്തീരാജ്‌ മന്ത്രാലയം തെരഞ്ഞെടുത്തിരുന്നു.

## Article Content

**നാദാപുരം : [**നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി ഗ്രാമ പഞ്ചായത്തിലെ 34 അംഗണവാടികൾക്കും കളിയുപകരണം നൽകി. 4 ലക്ഷം രൂപയാണ് ഇതിനായി നീക്കി വെച്ചത്. ഒപ്പം ശിശു സൗഹൃദ പഞ്ചായത്തായി നേരത്തെ നാദാപുരം ഗ്രാമ പഞ്ചായത്തിനെ ദേശീയ പഞ്ചായത്തീരാജ്‌ മന്ത്രാലയം തെരഞ്ഞെടുത്തിരുന്നു.

ഇതിനെ തുടർന്ന് കുട്ടികൾക്കായി നിരവധി പ്രത്യേക പദ്ധതിയാണ് നടപ്പാക്കുന്നത്‌. എല്ലാ അംഗനവാടികളും പ്രകൃതി സൗഹൃദ ചുമർ ചിത്രം ‌ മോഡേൺ കിച്ചൺ എന്നിവ സ്ഥാപിക്കുകയും അംഗണവാടി ജീവനക്കാർക്ക്‌ പ്രത്യേക പരിശീലനം നൽകുകയും. ചെയ്തിട്ടുണ്ട്‌. പോഷണക്കുറവുള്ള കുട്ടികളെ കണ്ടെത്താനായി ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

കളിയുപകരണ വിതരണോൽഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ എം സി സുബൈർ ജനീദ ഫിർ ദൗസ്‌ പി പി ബാലകൃഷ്ണൻ അബ്ബാസ്‌ കണേക്കൽ തുടങ്ങിയവർ സംബന്ധിച്ചു. ഐ സി ഡി എസ്‌ സൂപ്പർ വൈസർ ശാലിനി സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190014/nadapuram-grampanchayath-provided-playground-equipment-anganwadi)