---
title: "#PKRajan | പി.കെ രാജൻ ഓർമ്മ ദിനം; ഒ.കെ. ശൈലജ ടീച്ചർക്ക് നാടിൻ്റെ ആദരവ് "
english_title: "#PKRajan #Memorial #Day #OKShailaja #Nation #respect #teacher"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190217/pkrajan-memorial-day-okshailaja-nation-respect-teacher"
published_at: "2024-03-08T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eafd2913b80_okrajan.jpg"
keywords: []
---

# #PKRajan | പി.കെ രാജൻ ഓർമ്മ ദിനം; ഒ.കെ. ശൈലജ ടീച്ചർക്ക് നാടിൻ്റെ ആദരവ് 

> **Lead Summary:** **നാദാപുരം: **വിഷ്ണുമംഗലത്തെ നാട്ടുകാർക്ക് പ്രിയങ്കരനും മനുഷ്യസ്നേഹിയും സാമുഹ്യപ്രവർത്തകനുമായിരുന്ന പി.കെ രാജൻ്റെ സ്മരണ പുതുക്കി. ഓർമ്മ ദിനത്തിൽ എഴുത്തുകാരി ഒ.കെ. ശൈലജ ടീച്ചർക്ക് നാടിൻ്റെ ആദരവ്.

## Article Content

**നാദാപുരം: **വിഷ്ണുമംഗലത്തെ നാട്ടുകാർക്ക് പ്രിയങ്കരനും മനുഷ്യസ്നേഹിയും സാമുഹ്യപ്രവർത്തകനുമായിരുന്ന പി.കെ രാജൻ്റെ സ്മരണ പുതുക്കി. ഓർമ്മ ദിനത്തിൽ എഴുത്തുകാരി ഒ.കെ. ശൈലജ ടീച്ചർക്ക് നാടിൻ്റെ ആദരവ്.

പി.കെ രാജൻ വായനശാല& ഗ്രന്ഥാലയത്തിൻ്റെ രണ്ടാം വാർഷികദിനത്തിലായിരുന്നു ആദരവ് . പി.കെ രാജൻ അനുസ്മരണയോഗവും പ്രദേശത്തെ കലാകാരികളുടെ നൃത്ത പരിപാടിയും സംഘടിപ്പിച്ചു.

കെ.പി. കുമാരൻ മാസ്റ്റർ അദ്ധ്യക്ഷനായി . കവി പ്രൊഫ: വീരാൻകുട്ടി , കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി എന്നിവർ മുഖ്യാഥിതികളായി.

വായനശാലയുടെ രക്ഷാധികാരി സി. രാജൻ അനുസ്മരണം നടത്തി. പ്രൊഫസർ വീരാൻകുട്ടി ഒ.കെ. ശൈലജയ്ക്ക് നാടിൻ്റെ ഉപഹാരം നൽകി. ജയചന്ദ്രൻ മൊകേരി പൊന്നാടയണിച്ചു.

കെ. ശ്യാമള ടീച്ചർ, കെ.എം സജിത്ത്, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം സെക്രട്ടറി സതീശൻ കെ. സ്വാഗതവും സ്വാഗതസംഘം വൈസ് ചെയർമാൻ കെ.പി വിനോദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

എൽഎസ് എസ് - യു എസ് എസ് ക്വിസ് മത്സര ജേതാക്കൾക്ക് അനുമോദനവും നൽകി. പ്രതിഭകളായ കവികളുടെ കാവ്യാലാപനവും നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190217/pkrajan-memorial-day-okshailaja-nation-respect-teacher)