---
title: "#WomensDay |  വനിതാ ദിനം; കൂട്ടയോട്ടം സംഘടിപ്പിച്ച് മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺസ് "
english_title: "#Womens #Day #rally #organized #Malabar #Arts #Science #College #Women"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190271/womens-day-rally-organized-malabar-arts-science-college-women"
published_at: "2024-03-08T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb3331e57dc_chekyad.jpg"
keywords: []
---

# #WomensDay |  വനിതാ ദിനം; കൂട്ടയോട്ടം സംഘടിപ്പിച്ച് മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺസ് 

> **Lead Summary:** **ചെക്ക്യാട് : **മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺസിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു.

## Article Content

**ചെക്ക്യാട് : **മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺസിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു.

നെഹ്‌റു യുവകേന്ദ്രയും എൻ എസ് എസ്സും സംയുക്തമായി നടത്തിയ പരിപാടിയിൽ യുണിറ്റിലെ ഇരുപതോളം വിദ്യാർത്ഥിനികൾ പങ്കെ ടുത്തു.

പാർവണ,ഷിഫാന,മിസ്ന എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടി.

വിജയികൾക്കുള്ള സമ്മാനദാനം അകാദമിക് ഡയറക്ടർ മുഹമ്മദ്‌ സലീം, പ്രിൻസിപ്പൽ ഷൈന എൻ സി , വൈസ് പ്രിൻസിപ്പൽ ആരിഫ് സി കെ എന്നിവർ ചേർന്ന് നിർവഹിച്ചു. ബോധവത്കരണ സെഷനിൽ നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് ഡയരക്ടർ അതുൽ രാജ് സംസാരിച്ചു.

Nss ഓഫീസർ അശ്വിനി പി പി, അബ്ദുൽബാരി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190271/womens-day-rally-organized-malabar-arts-science-college-women)