---
title: "#Women'sForum | ഇന്ന് വനിതാ ദിനം - പാലിയേറ്റീവിന് കൈത്താങ്ങായി വനിതാ ഫോറം"
english_title: "#Today #Women's #Day #Women's #Forum #Palliative"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190289/today-womens-day-womens-forum-palliative"
published_at: "2024-03-08T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb46ae3064b_womensday.jpg"
keywords: []
---

# #Women'sForum | ഇന്ന് വനിതാ ദിനം - പാലിയേറ്റീവിന് കൈത്താങ്ങായി വനിതാ ഫോറം

> **Lead Summary:** ** നാദാപുരം: **പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് വനിതാ ഫോറം ഭാരവാഹികൾ നാദാപുരം പാലിയേറ്റീവ് കെയർ ഓഫീസും ഫിസിയോതെറാപ്പി സെൻ്ററും സന്ദർശിച്ചു.

## Article Content

** നാദാപുരം: **പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് വനിതാ ഫോറം ഭാരവാഹികൾ നാദാപുരം പാലിയേറ്റീവ് കെയർ ഓഫീസും ഫിസിയോതെറാപ്പി സെൻ്ററും സന്ദർശിച്ചു.

വനിതാ ഫോറം പ്രവർത്തകർ പാലിയേറ്റീവ് രോഗികൾക്ക് ആവശ്യമായ വീൽചെയർ ,കമ്മോഡ്, വാക്കർ എന്നിവയുമായാണ് പാലിയേറ്റീവ് ഓഫീസിൽ എത്തിയത്.

രാജലക്ഷ്മി ടീച്ചർ, എ.ആമിന ടീച്ചർ, സരസ്വതി ടീച്ചർ, പി.എം ജാനു, ജാനകി, ലസിത എന്നിവർ നേതൃത്വം നൽകി.

പാലിയേറ്റീവ് പ്രവർത്തകരായ കെ. ഹേമ ചന്ദ്രൻ ,എ.റഹിം, വി. കെ.അഷ്റഫ് എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190289/today-womens-day-womens-forum-palliative)