---
title: "#shivarathri | ഇരിങ്ങണ്ണൂർ ക്ഷേത്രത്തിൽ മഹാ ശിവരാത്രി ആഘോഷിച്ചു "
english_title: "#Maha #Shivaratri #celebrated #Iringanur #temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190290/maha-shivaratri-celebrated-iringanur-temple"
published_at: "2024-03-08T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb482c6d0d3_shivarathri.jpg"
keywords: []
---

# #shivarathri | ഇരിങ്ങണ്ണൂർ ക്ഷേത്രത്തിൽ മഹാ ശിവരാത്രി ആഘോഷിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ :** ഇരിങ്ങണ്ണൂർ ശ്രീ മഹാശിവ ക്ഷേത്രത്തിൽ മഹാ ശിവ രാത്രി വിപുലമായി ആഘോഷിച്ചു. കാലത്ത് മുതൽ വിശേഷാൽ പൂജകളും ശിവസഹസ്രനാമജപവുംക്ഷേത്രത്തിൽ നടന്നു.

## Article Content

**ഇരിങ്ങണ്ണൂർ :** ഇരിങ്ങണ്ണൂർ ശ്രീ മഹാശിവ ക്ഷേത്രത്തിൽ മഹാ ശിവ രാത്രി വിപുലമായി ആഘോഷിച്ചു. കാലത്ത് മുതൽ വിശേഷാൽ പൂജകളും ശിവസഹസ്രനാമജപവുംക്ഷേത്രത്തിൽ നടന്നു.

ദീപാരാധനക്ക് ശേഷം മാതൃസമിതിയംഗങ്ങളുടെ തിരുവാതിരയും അരങ്ങേറി. ആധ്യാത്മിക സദസ്സിൽ പി.കെ ശശികുമാർ പ്രഭാഷണം നടത്തി. ട്രസ്റ്റി ബോർഡ് ചെയർമാൻ സി.കെ ദാമു അധ്യക്ഷത വഹിച്ചു.

നവീകരണ കമ്മറ്റി പ്രസിഡണ്ട് വി.കെ മോഹനൻ, സെക്രട്ടറി വത്സരാജ് മണലാട്ട്, ട്രസ്റ്റി ബോർഡംഗം കെ. രാജീവൻ, നവീകരണ കമ്മറ്റി ജോയൻ്റ് സെക്രട്ടറി പി. ബാലൻ എന്നിവർ സംസാരിച്ചു.

തുടർന്ന് നാട്യകലാ ക്ഷേത്ര ഇരിങ്ങണ്ണൂർ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ പ്രദേശത്തെ കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ, ഷോ വോയ്സ് മ്യൂസിക്ക്ബാൻ്റിൻ്റെ മെഗാ ഷോയും അരങ്ങേറി.

നൂറ് കണക്കിന് ഭക്തജനങ്ങൾ വ്രതശുദ്ധിയോടെ കാലത്ത് മുതൽ ക്ഷേത്രത്തിലെത്തുകയും ശിവരാത്രി വ്രതം അനുഷ്ഠിക്കുകയും ചെയ്തു. ഭക്തജനങ്ങൾക്ക് ക്ഷേത്ര നവീകരണ കമ്മറ്റിയുടെ വക ലഘുഭക്ഷണവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190290/maha-shivaratri-celebrated-iringanur-temple)