---
title: "#womansday | കേരള ശാസ്ത്രസാഹിത്യ പരിഷത്ത്; വനിതാ സംഗമം സംഘടിപ്പിച്ച് നാദാപുരം മേഖല ജൻഡർ വിഷയ സമിതി "
english_title: "#Kerala #Sastra #Sahitya #Parishad #Nadapuram #Region #Gender #Matters #Committee #organized #Women's #Sangam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190394/kerala-sastra-sahitya-parishad-nadapuram-region-gender-matters-committee-organized-womens-sangam"
published_at: "2024-03-09T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec088c8cad8_nadapuram.jpg"
keywords: []
---

# #womansday | കേരള ശാസ്ത്രസാഹിത്യ പരിഷത്ത്; വനിതാ സംഗമം സംഘടിപ്പിച്ച് നാദാപുരം മേഖല ജൻഡർ വിഷയ സമിതി 

> **Lead Summary:** **നാദാപുരം : **കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല, ജൻഡർ വിഷയ സമിതിയുടെ നേതൃത്വത്തിൽ 'മാർച്ച് 8 അന്തർദേശീയ വനിതാദിന'ത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല, ജൻഡർ വിഷയ സമിതിയുടെ നേതൃത്വത്തിൽ 'മാർച്ച് 8 അന്തർദേശീയ വനിതാദിന'ത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു.

വിലാതപുരം യൂണിറ്റിൽ വച്ച് നടന്ന പരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പ്രമുഖ സൈക്കോളജിസ്റ്റും പരിഷത്ത് കുന്ദമംഗലം മേഖല കമ്മിറ്റി അംഗവുമായ അഭിരാമി ഇ പ്രഭാഷണം നടത്തി.

വിലാതപുരം യൂണിറ്റ് മെമ്പർ ടി കെ ബിന്ദുലേഖ സ്വാഗതം പറഞ്ഞു. ജന്റർ വിഷയ സമിതി ജില്ലാ കൺവീനർ എം പ്രീത അധ്യക്ഷത വഹിച്ചു.

> മേഖലാ സെക്രട്ടറി കെ ശശിധരൻ മാസ്റ്റർ സംസാരിച്ചു. തുടർന്ന് " ചോദ്യം" എന്ന നാടകവും അരങ്ങേറി. ഞാൻ സ്ത്രീ എന്ന കവിത എം പ്രീത അവതരിപ്പിച്ചു. പരിപാടിയിൽ 86 പേർ പങ്കെടുത്തു.

നല്ല പങ്കാളിത്തവും മികച്ച പ്രഭാഷണവും വനിതാ സംഗമത്തെ ശ്രദ്ധേയമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190394/kerala-sastra-sahitya-parishad-nadapuram-region-gender-matters-committee-organized-womens-sangam)