---
title: "#opfacility | ഒ പി സൗകര്യം; കുറ്റിപ്രം ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഒ പി ഉദ്ഘാടനം ചെയ്തു "
english_title: "#OP #facility #Kutipram #Janikea #Arogya #Kendram #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190423/op-facility-kutipram-janikea-arogya-kendram-inaugurated"
published_at: "2024-03-09T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec1fe423e78_op.jpg"
keywords: []
---

# #opfacility | ഒ പി സൗകര്യം; കുറ്റിപ്രം ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഒ പി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം : **നാദാപുരം ഗ്രാമ പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഒ പി സൗകര്യം ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റിപ്രം ജനകീയ ആരോഗ്യ കേന്ദ്രം ഒ പി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **നാദാപുരം ഗ്രാമ പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഒ പി സൗകര്യം ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റിപ്രം ജനകീയ ആരോഗ്യ കേന്ദ്രം ഒ പി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷത വഹിച്ചു.

1962 ൽ ഇല്ലിക്കൽ കണ്ണൻ എന്നവർ ദാനമായി നൽകിയ സ്ഥലത്താണ് കുറ്റിപ്രം സബ് സെന്റർ ആരംഭിച്ചത്.

നീണ്ട അറുപതു വർഷം ഈ പ്രദേശത്തുകാർക്ക് ആശ്രമായ പ്രവർത്തിച്ച പ്രസ്തുത ആരോഗ്യ കേന്ദ്രം അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പു മുട്ടുന്നതിനിടയിലാണ് ഗ്രാമ പഞ്ചായത്ത്‌ പുതിയ ഭരണ സമിതി എൻ എച്ച് എം ഫണ്ട്‌ ലഭ്യമാക്കിയത്.

ഏഴു ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തി നടത്തിയാണ് ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. ഇവിടെ ആഴ്ചയിൽ ഒരു ദിവസത്തെ ഒ പി കൂടി ആരംഭിക്കുന്നതോടെ വയോജനങ്ങൾ ഉൾപ്പെടെയുള്ള രോഗികൾക്ക് ഏറെ ആശ്വാസമാവുകയാണ്.

പഞ്ചായത്തിലെ മറ്റു രണ്ടു ആരോഗ്യ കേന്ദ്രങ്ങളായ ചിയ്യൂർ, കുമ്മങ്കോട് എന്നിവിടങ്ങളിൽ അടുത്ത ആഴ്ച തന്നെ ഒ പി ആരംഭിക്കുന്നതിന് തീരുമാനിയിട്ടുണ്ട്.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അഡ്വ: എ സജീവൻ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, നിസാർ എടത്തിൽ,വി ടി കെ മുഹമ്മദ്‌,കെ വി അബ്ദുള്ള ഹാജി,ഇക്ബാൽ ഇല്ലിക്കൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190423/op-facility-kutipram-janikea-arogya-kendram-inaugurated)