---
title: "#sathyanmokeri | ഹിന്ദുത്വ രാഷ്ട്രം ഹിന്ദുവിൻ്റെതല്ല, മതം പറഞ്ഞ് ബിജെപി ഇന്ത്യയെ ഭിന്നിപ്പിക്കുന്നു -സത്യൻ മൊകേരി "
english_title: "#Hindutva #nation #not #Hindus #BJP #dividing #India #basis #religion #SathyanMokeri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190461/hindutva-nation-not-hindus-bjp-dividing-india-basis-religion-sathyanmokeri"
published_at: "2024-03-09T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec4bfe533cd_nadapuram.jpg"
keywords: []
---

# #sathyanmokeri | ഹിന്ദുത്വ രാഷ്ട്രം ഹിന്ദുവിൻ്റെതല്ല, മതം പറഞ്ഞ് ബിജെപി ഇന്ത്യയെ ഭിന്നിപ്പിക്കുന്നു -സത്യൻ മൊകേരി 

> **Lead Summary:** **നാദാപുരം :** ആർഎസ്എസ് പ്രഖ്യാപിച്ച ഹിന്ദുത്വ രാഷ്ട്രം ഹിന്ദുവിൻ്റെതല്ല, അവർ ആഗ്രഹിക്കുന്നത് പഴയ ചാതുർവർണ്യ കാലഘട്ടമാണ്.മതം പറഞ്ഞ് ബിജെപി ഇന്ത്യയെ ഭിന്നിപ്പിക്കുകയാണെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി പറഞ്ഞു.

## Article Content

**നാദാപുരം :** ആർഎസ്എസ് പ്രഖ്യാപിച്ച ഹിന്ദുത്വ രാഷ്ട്രം ഹിന്ദുവിൻ്റെതല്ല, അവർ ആഗ്രഹിക്കുന്നത് പഴയ ചാതുർവർണ്യ കാലഘട്ടമാണ്.മതം പറഞ്ഞ് ബിജെപി ഇന്ത്യയെ ഭിന്നിപ്പിക്കുകയാണെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി പറഞ്ഞു.

കെ.കെ ശൈലജ ടീച്ചറുടെ വിജയത്തിനായുള്ള എൽഡിഎഫ് നാദാപുരം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്രത്തെ രാഷ്ട്രീയ ആയുധമാക്കിയാണ് രാജ്യത്ത് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യത്തിൻ്റെ മതേതരത്വം സംരക്ഷിക്കാൻ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷം മാത്രമാണ്.

ഇക്കാര്യത്തിൽ ദുർബലമായ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ജനകീയ പ്രശ്നങ്ങളിൽ നിന്ന് കോൺഗ്രസ് ഒളിച്ചോടിയതായും കോൺഗ്രസ് സ്വീകരിച്ച മൃതുഹിന്ദുത്വ നിലപാടാണ് കോൺഗ്രസിൻ്റെ ഇന്നത്തെ പ്രതസന്ധിക്ക് കാരണമെന്നും സത്യൻ മൊകേരി പറഞ്ഞു.

രജീന്ദ്രൻ കപ്പള്ളി അധ്യക്ഷനായി. സ്ഥാനാർത്ഥി കെ.കെ ശൈലജ,ഇകെ വിജയൻ എംഎൽഎ, കെ.കെ ലതിക, വി.പി കുഞ്ഞികൃഷ്ണൻ, സമദ് നരിപ്പറ്റ, ടി.കെ രാജൻ മാസ്റ്റർ , എ.എം റഷീദ്, എംടി ബാലൻ, ഇ.പി ദാമോധരൻ മാസ്റ്റർ, ബോബി മൂക്കം തോട്ടം , എ.ടി ശ്രീധരൻ, വത്സരാജ്, അഡ്വ. ലതിക ശ്രീനിവാസൻ, കരിമ്പിൽ ദിവാകരൻ, സുരേഷ് കൂടത്താം കണ്ടി, ഇ.കെ സജിത്ത് കുമാർ, കെ.ജി ലത്തീഫ്, പി.എം നാണു, സോമശേഖരൻ, ടി എം മാത്യു, ബിജു കായക്കൊടി തുടങ്ങിയവർ സംസാരിച്ചു. എൽഡിഎഫ് മണ്ഡലം കൺവീനർ പി.പി. ചാത്തു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190461/hindutva-nation-not-hindus-bjp-dividing-india-basis-religion-sathyanmokeri)