---
title: "#udf | അരൂർ അർബൻ സൊസൈറ്റി യു.ഡി.എഫ് പാനലിന്  വൻ വിജയം "
english_title: "#Aroor #Urban #Society #UDF #Panel #won #big"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190628/aroor-urban-society-udf-panel-won-big"
published_at: "2024-03-10T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed663a3e7cf_udf.jpg"
keywords: []
---

# #udf | അരൂർ അർബൻ സൊസൈറ്റി യു.ഡി.എഫ് പാനലിന്  വൻ വിജയം 

> **Lead Summary:** **പുറമേരി :** അരൂർ അർബൻ സൊസൈറ്റി ഭരണസമിതിയിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ഐക്യ ജനാധിപത്യ മുന്നണി പാനൽ വിജയിച്ചു.

## Article Content

**പുറമേരി :** അരൂർ അർബൻ സൊസൈറ്റി ഭരണസമിതിയിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ഐക്യ ജനാധിപത്യ മുന്നണി പാനൽ വിജയിച്ചു.

വി.കുഞ്ഞാലി, എം.കെ.കുഞ്ഞിരാമൻ, കെ.പി.നജീബ്, പി.പ്രഭാകരൻ, കെ.സജീവൻ മാസ്റ്റർ, കെ.സുനിൽ കുമാർ, കെ.റജുല, എൻ.വനജാക്ഷി, കെ.റിംന, ടി.വി.സദാനന്ദൻ എന്നിവർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ഇ.ടീ.കെ രജീഷ് നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻ പ്രസിഡൻ്റ് കോൺഗ്രസ് വിമതൻ മരക്കാട്ടെരി ദാമോദരൻ ഉൾപ്പെടെ മറ്റൊരു പേനലും മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും ദയനീയ മായി പരാജയപ്പെടുകയായിരുന്നു.

പത്തൊമ്പത് സ്ഥാനാർഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത് പതിനൊന്നംഗ ഭരണസമിതിയിൽ മുഴുവൻ അംഗങ്ങളും യുഡിഎഫ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടു.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ശക്തമായ പോലീസ് സുരക്ഷയിൽ ആയിരുന്നു തെരഞ്ഞെടുപ്പ്.

രാവിലെ മുതൽ അരൂർ യുപി സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാനൂറ്റി അമ്പതിലേറെ ഏ ക്ലാസ് മെമ്പർമാർ വോട്ട് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190628/aroor-urban-society-udf-panel-won-big)