---
title: " #inaugurated | നാദാപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ച് റോഡുകൾ ഉദ്ഘാടനം ചെയ്തു"
english_title: "#Five #roads #Nadapuram #grampanchayath #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190695/five-roads-nadapuram-grampanchayath-inaugurated"
published_at: "2024-03-10T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65edc0f349cba_road.jpg"
keywords: []
---

#  #inaugurated | നാദാപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ച് റോഡുകൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം : [**ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച നാദാപുരം ഗ്രാമ പഞ്ചായത്തിലെ 5 റോഡുകൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. 17 ആം വാർഡിലെ നീലിയേരത്ത്‌ ആശാരിക്കണ്ടിമുക്ക് റോഡ്‌ ഉൽഘാടന ചടങ്ങിൽ മെമ്പർ സുമയ്യ പാട്ടത്തിൽ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം : [**ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച നാദാപുരം ഗ്രാമ പഞ്ചായത്തിലെ 5 റോഡുകൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. 17 ആം വാർഡിലെ നീലിയേരത്ത്‌ ആശാരിക്കണ്ടിമുക്ക് റോഡ്‌ ഉൽഘാടന ചടങ്ങിൽ മെമ്പർ സുമയ്യ പാട്ടത്തിൽ അധ്യക്ഷത വഹിച്ചു.

5 ആം വാർഡിലെ വയലിൽ പീടിക പീറ്റോള്ളതിൽറോഡ്‌ ‌‌ മാവിട്ടം കൊയിലോത്ത്‌ ചാലിൽ മീത്തൽ റോഡ്‌ ആലിയോട്ട്‌ പീറ്റോള്ളതിൽറോഡ്‌ ഉദ്ഘാടന ചടങ്ങിൽ എ ദിലീപ്‌ കുമാർ അധ്യക്ഷത വഹിച്ചു. 4 ാം വാർഡിലെ ഒന്തം പറമ്പ്‌ കിഴക്കയിൽ മുക്ക്‌ റോഡ്‌ ഉദ്ഘാടന ചടങ്ങിൽ 4 ആം വാർഡ്‌ മെമ്പർ വി പി കുഞ്ഞിരാമൻ എന്നിവർ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഖിലമര്യാട്ട്, ഇസി ഇബ്രാഹിം ഹാജി, തയ്യുള്ളതിൽ അന്ത്രു ഒതയോത്ത് നിസാർ ടി.രാജൻ, ഇ രാജൻ. സി കെ ബാലകൃഷ്ണൻ കെ.ടി.കെ. ഭാസ്കരൻ മുൻ പഞ്ചായത്ത് മെമ്പർ ടി. കണാരൻ, കെ.വി. കണ്ണൻ, എൻ. സജീവൻ കെ കെ അശോകൻ പി വി അനിൽ കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190695/five-roads-nadapuram-grampanchayath-inaugurated)