Featured

#Ramzan | നക്ഷത്ര ശോഭയോടെ; തലായി നജ്മൽ ഹുദയിൽ റംസാൻ മുന്നൊരുക്കം

News |
Mar 11, 2024 11:45 AM

എടച്ചേരി: (nadapuramnews.com) എടച്ചേരി തലായി നജ്മൽ ഹുദാ മദ്രസയിലെ റംസാൻ സംഗമം ആകർഷകമായി. മദ്റസയിലെ ഈ വർഷത്തെ അധ്യായന കാലാവധി അവസാനിപ്പിക്കുന്നതിന്റ ഭാഗമായി വിദാഅ്, പ്രാർത്ഥന സദസ്സ്, റംസാൻ റിലീഫ് എന്നിവ സംഘടിപ്പിച്ചു.

ചടങ്ങ് എൻ.എച്ച്. എം സെക്രട്ടറിയും പ്രമുഖ വ്യവസായിയും തലായിലെ പൗരപ്രമുഖനുമായ ബഷീർ ടീ ടൈം ഉദ്‌ഘാടനം ചെയ്തു . ഒപ്പം മറ്റ് മദ്രസകളിൽ നിന്നും വ്യത്യസ്തമായി മദ്റസ അധ്യാപകർക്ക് റമളാൻ കിറ്റും പുതു വസ്ത്രവും വിതരണം നൽകി.

സ്വദർ മുഅല്ലിം സഹദ് ബാഖവിയുടെ പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. പരിപാടിയിൽ നജ്മൽ ഹുദാ മദ്രസ കമ്മിറ്റിയുടെ പ്രസിഡന്റും അക്കാദമിക് ചെയർമാനുമായ അബ്ദുൽ കരീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വർക്കിങ് സെക്രട്ടറി അമ്മത് ഹാജി, അക്കാദമിക് കൺവീനർ ഇബ്രാഹീം ,മൊയ്‌തു ഹാജി, അമ്പിടാട്ടിൽ കുഞ്ഞബ്ദുള്ള ,അച്ചിലത്ത് മൂസ ,മദ്‌റസ അദ്ധ്യാപകരായ അബ്ദുസ്സലാം മൗലവി ,ജമാലുദ്ധീൻ ദാരിമി ,ബഷീർ മൗലവി ,ജാഫർ ഫൈസി ,മുഹ്‌സിൻ വഹബി എന്നിവർ സംസാരിച്ചു .

വിദ്യാർത്ഥികൾക്കായുള്ള റമളാൻ സ്‌പെഷ്യൽ പദ്ധതിയായ "ഖുർആൻ അവസാനത്തെ ജുസുഅ് മനഃപാഠമാക്കലും, ഖത്മുൽ ഖുർആനും " മദ്റസ സെക്രെട്ടറി ബഷീർ ടീ ടൈം പ്രഖ്യാപിക്കുകയും ചെയ്തു.

#Star #bright #Ramzan #preparation #TalaiNajmalHuda

Next TV

Top Stories