---
title: "#sanitation | സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തിന് മുമ്പ്‌ സ്കൂളുകളിൽ ശുചിത്വവും ശുചിത്വ സാക്ഷരതയും"
english_title: "#Hygiene #sanitation #literacy #schools #before #declaration #total #sanitation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190975/hygiene-sanitation-literacy-schools-before-declaration-total-sanitation"
published_at: "2024-03-11T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef30bda4ef8_sanitation.jpg"
keywords: []
---

# #sanitation | സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തിന് മുമ്പ്‌ സ്കൂളുകളിൽ ശുചിത്വവും ശുചിത്വ സാക്ഷരതയും

> **Lead Summary:** **നാദാപുരം : [** ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുൻപായി സ്കൂളുകളിൽ നടത്തുന്ന ശുചിത്വവും ശുചിത്വസാക്ഷരതയും നടപ്പാക്കുന്നതിന് തുടക്കമായി. കുട്ടികൾക്ക്‌ മാലിന്യമെന്തെന്നും മാലിന്യമെങ്ങനെ ശാസ്ത്രീയമായി സംസ്കരിക്കാമെന്നും പഠിപ്പിക്കുകയാണിതിന്റെ ലക്ഷ്യം.

## Article Content

**നാദാപുരം : [** ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുൻപായി സ്കൂളുകളിൽ നടത്തുന്ന ശുചിത്വവും ശുചിത്വസാക്ഷരതയും നടപ്പാക്കുന്നതിന് തുടക്കമായി. കുട്ടികൾക്ക്‌ മാലിന്യമെന്തെന്നും മാലിന്യമെങ്ങനെ ശാസ്ത്രീയമായി സംസ്കരിക്കാമെന്നും പഠിപ്പിക്കുകയാണിതിന്റെ ലക്ഷ്യം.

ഇതിനായി ഓരോ ക്ലാസ്സിലും ശുചിത്വ അംബാസിഡർ മാരും സ്കൂളിൽ ശുചിത്വ ചുമതലയുള്ള അധ്യാപകനുമുണ്ടാകും. കൈപ്പുസ്തകവും നൽകും. മാലിന്യ സംസ്കരണ ഉപാധികൾ നിർമ്മിച്ച് ഉപയോഗ രീതിയും പരിചയപോടുത്തി കൊടുക്കും.

നാദാപുരം ഗവ യു പി സ്കൂളിൽ ഇതിന്റെ ഭാഗമായി നിർമ്മിച്ച എയറോബിക്‌ കമ്പോസ്റ്റിംഗ്‌ രീതിയായ തുമ്പൂർമുഴി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉൽഘാടനം ചെയ്തു. 1000 കിലോ ജൈവ മാലിന്യം കമ്പോസ്റ്റാക്കി മാറ്റുന്ന രണ്ടു യൂണികളാണ് നാദാപുരം ഗവ യു പി സ്കൂളിൽ 5 ലക്ഷം രൂപ ചെലവിൽ ഗ്രാമ പഞ്ചായത്ത്‌ നിർമ്മിച്ചിരിക്കുന്നത്‌.

പി ടി എ പ്രസിഡന്റ്‌ സി കെ നാസർ അധ്യക്ഷത വഹിച്ചു. വാർഡ്‌ മെമ്പർ അബ്ബാസ് കണേക്കൽ സ്വാഗതം പറഞ്ഞു.ടി പി രാധാകൃഷ്ണൻ ഉപയോഗരീതി കുട്ടികൾക്ക്‌ പറഞ്ഞു കൊടുത്തു. കെ കെ രമേശന് മാസ്റ്റർ കെ ഗീത ടീച്ചർ ബി പി ഒ സജീവൻ മാസ്റ്റർ സി കെ അഹമ്മദ് കുട്ടി തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190975/hygiene-sanitation-literacy-schools-before-declaration-total-sanitation)