---
title: " #Celebration | ദൃശ്യ വിസ്മയം തീർത്ത് സെനേറിയോ - 24; ആഘോഷ രാവിൽ കല്ലാച്ചി ഗവ: യുപി"
english_title: "#Scenery #visualawe #24  #Kallachi  #Govt:UP #Celebration #Eve"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191069/scenery-with-visual-awe-24-kallachi-govt-on-celebration-eve-up"
published_at: "2024-03-12T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eff3a466631_kallachi.jpg"
keywords: []
---

#  #Celebration | ദൃശ്യ വിസ്മയം തീർത്ത് സെനേറിയോ - 24; ആഘോഷ രാവിൽ കല്ലാച്ചി ഗവ: യുപി

> **Lead Summary:** **നാദാപുരം:[ **വിദ്യാർത്ഥികൾ വിസ്മയം തീർത്ത കലാ വിരുന്നിൽ കല്ലാച്ചി ഗവ യു പി സ്കൂളിന് ആഘോഷത്തിൻ്റെ രാവും പകലും. കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിന്റെ 99 ആം വാർഷികവും റെയിൻബോ പ്രീ പ്രൈമറിയുടെ ഒൻപതാം വാർഷികവുമാണ് സെനേറിയോ - 24 എന്ന പേരിൽ ആഘോഷിച്ചത്.

## Article Content

**നാദാപുരം:[ **വിദ്യാർത്ഥികൾ വിസ്മയം തീർത്ത കലാ വിരുന്നിൽ കല്ലാച്ചി ഗവ യു പി സ്കൂളിന് ആഘോഷത്തിൻ്റെ രാവും പകലും. കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിന്റെ 99 ആം വാർഷികവും റെയിൻബോ പ്രീ പ്രൈമറിയുടെ ഒൻപതാം വാർഷികവുമാണ് സെനേറിയോ - 24 എന്ന പേരിൽ ആഘോഷിച്ചത്.

മാർച്ച് 9 ശനിയാഴ്ച 'സെനേറിയോ 24 ' നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട്  സി കെ ശശി സ്വാഗതം പറഞ്ഞു. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ  വി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ  രവി മാണിക്കോത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എം സി സുബൈർ പ്രതിഭകളെ അനുമോദിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ 'തേൻ മധുരം' എന്ന ചിത്രകഥാ പുസ്തകം തൂണേരിബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് എ സജീവ് ബിപിസി  ടി സജീവന് നൽകി പ്രകാശനം ചെയ്തു.

മുഖ്യാതിഥിയായ ജാനു തമാശ ഫേം  ലിധി ലാലിൻ്റെ ജാനു തമാശകൾ സദസിനെ കോരിത്തരിപ്പിച്ചു. അഡ്വക്കേറ്റ് കെ എം രഘുനാഥ്,കരിമ്പിൽ ദിവാകരൻ,കരിമ്പിൽ വസന്ത,എ സുരേഷ് ബാബു ഷിംന ശ്രീജിത്ത് എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു.. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി. സ്റ്റാഫ് സെക്രട്ടറി ജെസ്സി കെ കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191069/scenery-with-visual-awe-24-kallachi-govt-on-celebration-eve-up)