---
title: "#Election | ലോക്സഭ തെരഞ്ഞെടുപ്പ് : കെ.കെ ഷൈലജ ടീച്ചർ നാദാപുരം മണ്ഡലത്തിൽ പ്രചരണം നടത്തി"
english_title: "#LokSabha #Election #KKShailaja #Teacher #campaigned #Nadapuram #Constituency"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191107/loksabha-election-kkshailaja-teacher-campaigned-nadapuram-constituency"
published_at: "2024-03-12T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f00db1017c0_shailaja.jpg"
keywords: []
---

# #Election | ലോക്സഭ തെരഞ്ഞെടുപ്പ് : കെ.കെ ഷൈലജ ടീച്ചർ നാദാപുരം മണ്ഡലത്തിൽ പ്രചരണം നടത്തി

> **Lead Summary:** **നാദാപുരം :[ **[ ]വടകര പാർലമെൻ്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി കെ.കെ ഷൈലജ ടീച്ചർ നാദാപുരം മണ്ഡലത്തിൽ പ്രചരണം നടത്തി. രക്തസാക്ഷി കുടുംബങ്ങളിലും പഴയ കാല നേതാക്കളുടെ വീടുകളും സന്ദർശിച്ചു. രാവിലെ എടച്ചേരിയിൽ പരേതനായ മുൻ സിപിഐ എം നേതാവ്എ കണാരൻ്റെ വീട്ടിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർചന നടത്തിയാണ് പ്രചരണം തുടങ്ങിയത്.

## Article Content

**നാദാപുരം :[ **[ ]വടകര പാർലമെൻ്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി കെ.കെ ഷൈലജ ടീച്ചർ നാദാപുരം മണ്ഡലത്തിൽ പ്രചരണം നടത്തി. രക്തസാക്ഷി കുടുംബങ്ങളിലും പഴയ കാല നേതാക്കളുടെ വീടുകളും സന്ദർശിച്ചു. രാവിലെ എടച്ചേരിയിൽ പരേതനായ മുൻ സിപിഐ എം നേതാവ്എ കണാരൻ്റെ വീട്ടിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർചന നടത്തിയാണ് പ്രചരണം തുടങ്ങിയത്.

രക്തസാക്ഷികളായ കോറോത്ത് ചന്ദ്രൻ്റെയും ,വെള്ളൂരിലെ സി കെ ഷിബിൻ്റയും ബലികുടീരങ്ങളിൽ പുഷ്പ്പങ്ങൾ അർപ്പിച്ച് കുടുംബാംഗങ്ങളെ കണ്ടു. രക്തസാക്ഷി ഈന്തുള്ളതിൽ ബിനു, ചെക്യാട്ടെ കെ സജീവൻ എന്നിവരുടെ വീടുകൾ സന്ദർശിച്ചു. വളയം കുടുംബാരോഗ്യ കേന്ദ്രത്തിലും കച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലും സ്ഥാനാർത്ഥിയെ വരവേറ്റു.

കെട്ടിട നിർമാണത്തിനിടെ മരണമടഞ്ഞ യുവാക്കളുടെ വീട്ടിലെത്തി. രക്തസാക്ഷി സുകുമാരൻ്റെയും ആലക്കൽ കുഞ്ഞിക്കണ്ണൻ സ്മാരകത്തിലും സന്ദർശനം നടത്തി. വിലങ്ങാട് മേഖലയിൽ രക്തസാക്ഷികളായ നീളം പറമ്പത്ത് കുഞ്ഞിരാമൻ്റെയും, കാപ്പുമ്മൽ ദിവാകരൻ്റെ വീടുകളിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.

നിരപ്പറ്റയിൽ കുയ്തേരികുമാരൻ്റെയും കടന്നപ്പുറത്ത് കുഞ്ഞിരാമൻ്റെയും കുംബാംഗങ്ങളും നാട്ടുകാരും സ്ഥാനാർത്ഥിയെ വരവേറ്റു. കായക്കൊടി യു പി സ്കൂളിൽ നടന്ന മേഖല കൺവൻഷനിലും പങ്കെടുത്തു. തളീക്കര, പൂതംപാറ ,മരുതോങ്കര എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

ഒപ്പം കുണ്ടുതോട്ടിൽ രക്ത സാക്ഷി പാപ്പച്ചൻ്റെ കുടുംബാംഗങ്ങളെ കണ്ടു. എൽഡിഎഫ് മണ്ഡലം ജനറൽ കൺവീനർ പി പി ചാത്തു, ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, വൈസ് ചെയർമാൻമാരായ എ എം റഷീദ് ,വത്സരാജ് മണലാട്ട്, ജോ.കൺവീനർ പി എം നാണു എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191107/loksabha-election-kkshailaja-teacher-campaigned-nadapuram-constituency)