---
title: "#inaugurated | ഇയ്യംകോട് മൂന്നു റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "#work #three #roads #inaugurated #Iyamkot"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191118/work-three-roads-inaugurated-iyamkot"
published_at: "2024-03-12T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0160aebae8_road_1.jpg"
keywords: []
---

# #inaugurated | ഇയ്യംകോട് മൂന്നു റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: [**ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ പുതുതായി നിർമ്മിക്കുന്ന മൂന്നു റോഡുകളുടെ പ്രവൃത്തി വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ ഉദ്ഘാടനം ചെയ്തു .

## Article Content

**നാദാപുരം: [**ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ പുതുതായി നിർമ്മിക്കുന്ന മൂന്നു റോഡുകളുടെ പ്രവൃത്തി വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ ഉദ്ഘാടനം ചെയ്തു .

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തുന്ന വിളക്കന കുന്നത്ത് പരവൻ കുന്നന്റവിട റോഡ് , ചാത്തോത്ത് മദ്രസ്സ റോഡ്, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് നടത്തുന്ന മന്ദമ്പത്ത് ചക്കാലക്കൽ റോഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തികളാണ് ആരംഭിച്ചത് . വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു .

മഠത്തിൽ അബ്ദുല്ല ഹാജി , കാപ്പാറോട്ട് അബുഹാജി , ടി വി മുഹമ്മദ് , സഹദ് മണിയോത്ത് , അസീസ് നാമത്ത് , അസീസ് പാരീസ് , ഷൈജു കച്ചേരിക്കണ്ടി ,സി വി അയ്യൂബ് , ഇ പി അമ്മദ് ഹാജി ,ടാറ്റാ അബ്ദുറഹ്മാൻ ,ടി വി അമ്മദ് , ബഷീർ മാണിക്കോത്ത് ,കെ വി കുഞ്ഞാലി ഹാജി , ചാത്തോത്ത് അമ്മദ് ഹാജി , അസീസ് മാണിക്കോത്ത് , മുരളി മന്ദമ്പത്ത് , കെ എം സി അമ്മദ് ഹാജി , തൊഴിലുറപ്പ് മാറ്റ് ലിസി , മൂസ മന്ദമ്പത്ത് എന്നിവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191118/work-three-roads-inaugurated-iyamkot)