---
title: " #strike | കല്ലുനിരയിൽ കോൺഗ്രസ് നേതാവിൻ്റെ ഒറ്റയാൾ സമരം ,ഒപ്പം ചേർന്ന് നാട്ടുകാരും"
english_title: "#Congress leader's #one-man #strike #Kallunira #along #locals"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191134/congress-leaders-one-man-strike-kallunira-along-locals"
published_at: "2024-03-12T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f021f35b1bf_strike.jpg"
keywords: []
---

#  #strike | കല്ലുനിരയിൽ കോൺഗ്രസ് നേതാവിൻ്റെ ഒറ്റയാൾ സമരം ,ഒപ്പം ചേർന്ന് നാട്ടുകാരും

> **Lead Summary:** **വളയം:[ **സാങ്കേതിക കാരണങ്ങളാൽ റേഷൻ വിതരണം തടസപ്പെടുന്നത് പതിവാകുന്നു . വളയം കല്ലുനിരയിൽ വളയം കല്ലുനിരയിൽ റേഷൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് നേതാവിൻ്റെ ഒറ്റയാൾ സമരം , പ്രതിഷേധത്തിൽ ഒപ്പം ചേർന്ന് ചില നാട്ടുകാരും.

## Article Content

**വളയം:[ **സാങ്കേതിക കാരണങ്ങളാൽ റേഷൻ വിതരണം തടസപ്പെടുന്നത് പതിവാകുന്നു . വളയം കല്ലുനിരയിൽ വളയം കല്ലുനിരയിൽ റേഷൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് നേതാവിൻ്റെ ഒറ്റയാൾ സമരം , പ്രതിഷേധത്തിൽ ഒപ്പം ചേർന്ന് ചില നാട്ടുകാരും.

ഇന്ന് രാവിലെ കല്ലുനിര റേഷൻ ഷോപ്പിൽ അരി വിതരണം തടസപ്പെട്ടപ്പോഴാണ് പ്രാദേശിക കോൺഗ്രസ് നേതാവ് പി കെ ശങ്കരൻ മിന്നൽ പ്രതിഷേധ സമരം നടത്തിയത്. ശങ്കരൻ മുദ്രാവാഖ്യ വിളിച്ചപ്പോൾ ഒപ്പം പ്രതിഷേധിക്കാൻ കണ്ടു നിന്നവരുമെത്തി.

സർവ്വർ തകരാറും ഇൻ്റർനെറ്റ് തകരാറും കാരണമാണ് മലയോര മേഖലയായ കല്ലുനിരയിൽ ഉൾപ്പെടെ റേഷൻ വിതരണം തടസപ്പെടുന്നത്. ജില്ലാ കലക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് പി.കെ ശങ്കരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191134/congress-leaders-one-man-strike-kallunira-along-locals)