---
title: "#festival |പാട്ടും നൃത്തവും, അഭിനയവും; കുട്ടികളിൽ ആവേശം പകർന്ന് പഠനോത്സവം"
english_title: "#singing #dancing #acting #Festival #learning  #instilling #enthusiasm #children"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191201/singing-dancing-acting-festival-learning-instilling-enthusiasm-children"
published_at: "2024-03-12T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f06b0644346_inagruation.jpg"
keywords: []
---

# #festival |പാട്ടും നൃത്തവും, അഭിനയവും; കുട്ടികളിൽ ആവേശം പകർന്ന് പഠനോത്സവം

> **Lead Summary:** പുറമേരി: പാട്ടുകളും നൃത്തങ്ങളും അഭിനയങ്ങളുമായി പുറമേരി എസ്.വി.എൽ .പി സ്കൂളിൽ നടത്തിയ പഠനോത്സവം വിദ്യാർഥികളിൽ ആവേശം പകർന്നു.

## Article Content

പുറമേരി: പാട്ടുകളും നൃത്തങ്ങളും അഭിനയങ്ങളുമായി പുറമേരി എസ്.വി.എൽ .പി സ്കൂളിൽ നടത്തിയ പഠനോത്സവം വിദ്യാർഥികളിൽ ആവേശം പകർന്നു.

ഒരു വർഷക്കാലത്തെ പഠനത്തിനിടെ തങ്ങൾ നേടിയ ശേഷികളും, പഠന മികവുകളുമാണ് വിവിധ കലാരൂപങ്ങളാക്കി സമൂഹമധ്യേ കുട്ടികൾ അവതരിപ്പിച്ചത്.

സർവശിക്ഷാ അഭിയാൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദ്യാലയങ്ങളിൽ നടത്തിവരുന്ന മികവ് പഠനോത്സവത്തിൻ്റെ ഭാഗമായാണ് പരിപാടികൾ അവതരിപ്പിച്ചത്.

പാഠപുസ്തകങ്ങളിലെ കഥകൾ, കവിതകൾ, ഗണിതശാസ്ത്ര തത്വങ്ങൾ, ഇംഗ്ലീഷ് സ്കിറ്റുകൾ എന്നിവ വിദ്യാർഥികൾ തങ്ങളുടെ രക്ഷിതാക്കൾക്കു മുന്നിൽ വിവിധ കലാരൂപങ്ങളായി അവതരിപ്പിച്ചു. സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന നഴ്സറി വിദ്യാർഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വാർഡ് മെമ്പർ സമീറ കൂട്ടായി ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ മുഹമ്മദ്‌ പുറമേരി അധ്യക്ഷത വഹിച്ചു. ബഷീർ മാസ്റ്റർ എടച്ചേരി മുഖ്യ പ്രഭാഷണം നടത്തി.

പനയുള്ളതിൽ സൂപ്പി ഹാജി, ഷംസു മഠത്തിൽ, റഷീദ് താജ്മഹൽ, ദിവാകരൻ മാസ്റ്റർ, എൻ. തസ്‌ലീന, കെ.കെ റീജ, പി.ദീപ സംസാരിച്ചു. വാർഷി കാഘോഷ സമ്മേളനം പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: വി.കെ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. അനുശ്രീ അശോക്, എൻ. കെ, റംഷീന. സുഫൈന ബഷീർ, സഫീറ. ഒ, നിധിഷ സംസാരിച്ചു. പ്രധാന അധ്യാപിക എൻ. പി. റാഷിദ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി പി.അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191201/singing-dancing-acting-festival-learning-instilling-enthusiasm-children)