---
title: "#postervandalised | വിലങ്ങാട് -മലയങ്ങാട് റോഡിൽ എൻ ഡി എ സ്ഥാനാർത്ഥിയുടെ പോസ്റ്റർ നശിപ്പിക്കപ്പെട്ട നിലയിൽ"
english_title: "#NDA #candidate's poster #vandalised #Vilangad-Malayangad road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191409/nda-candidates-poster-vandalised-vilangad-malayangad-road-new"
published_at: "2024-03-13T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f18ec813228_poster.jpg"
keywords: []
---

# #postervandalised | വിലങ്ങാട് -മലയങ്ങാട് റോഡിൽ എൻ ഡി എ സ്ഥാനാർത്ഥിയുടെ പോസ്റ്റർ നശിപ്പിക്കപ്പെട്ട നിലയിൽ

> **Lead Summary:** **നാദാപുരം:[ **വിലങ്ങാട് -മലയങ്ങാട് റോഡ് സൈഡിൽ പതിച്ച വടകര പാർലമെൻ്റ് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫ്രുൽ കൃഷ്ണയുടെ പോസ്റ്ററുകളാണ് ഇന്നലെ രാത്രി വ്യാപകമായി നശിപ്പിക്കപ്പെട്ടത്.

## Article Content

**നാദാപുരം:[ **വിലങ്ങാട് -മലയങ്ങാട് റോഡ് സൈഡിൽ പതിച്ച വടകര പാർലമെൻ്റ് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫ്രുൽ കൃഷ്ണയുടെ പോസ്റ്ററുകളാണ് ഇന്നലെ രാത്രി വ്യാപകമായി നശിപ്പിക്കപ്പെട്ടത്.

കഴിഞ്ഞ വർഷങ്ങളിലും ഈ ഭാഗത്ത് ബിജെപി യുടെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ എൻ ഡി എ സ്ഥാനാർത്ഥി വിലങ്ങാട് വിവിധ സ്ഥലങ്ങളിൽ പര്യാടനം നടത്തിയിരുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് മനപ്പൂർവ്വം സംഘർഷം ഉണ്ടാക്കാനുളള ചിലരുടെ ശ്രമങ്ങളാണ് ഇതിനു പിന്നിലെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു .

സംഭവത്തിൽ ബിജെപി പ്രതിഷേധം അറിയിച്ചു. എസ് ടി മോർച്ച ജില്ലാ പ്രസിഡന്റ് എം സി അനീഷ് ,അനീഷ് മാത്യൂ , മാമ്പറ്റ ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191409/nda-candidates-poster-vandalised-vilangad-malayangad-road-new)