---
title: "#started  | കുറ്റിപ്രം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം തുടങ്ങി"
english_title: "#doctor #service #started  #Kuttipram #Janakeeya #Arogya #Kendra"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191413/doctor-service-started-kuttipram-janakeeya-arogya-kendra"
published_at: "2024-03-13T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f190e63d1e8_center.jpg"
keywords: []
---

# #started  | കുറ്റിപ്രം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം തുടങ്ങി

> **Lead Summary:** **നാദാപുരം: [ **നാദാപുരം പഞ്ചായത്തിലെ കുറ്റിപ്രം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം തുടങ്ങി.കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഒ പി സേവനം ലഭ്യമാക്കുന്നതിന്റെ പഞ്ചായത്ത്‌ തല ഉദ്ഘാടനം നടന്നത്.

## Article Content

**നാദാപുരം: [ **നാദാപുരം പഞ്ചായത്തിലെ കുറ്റിപ്രം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം തുടങ്ങി.കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഒ പി സേവനം ലഭ്യമാക്കുന്നതിന്റെ പഞ്ചായത്ത്‌ തല ഉദ്ഘാടനം നടന്നത്.

ആദ്യ ദിവസം ഒ പി യിലെത്തിയ ഡോ : ഫാത്തിമ സുഹറയെ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ പൂക്കൾ നൽകി സ്വീകരിച്ചു.

ജെ എച്ച് ഐ പ്രസാദ്, സി ഡി എസ് മെമ്പർ റമീസ കുനിയിൽ, ജെ പി എച്ച് എൻ അനിൽകുമാരി, എം എൽ എസ് പി നേഴ്‌സ് ജുബിഷ, പാലിയേറ്റീവ് സെക്കന്ററി നേഴ്‌സ് അമൃത, ആശാ വർക്കർ ഉഷ, സി ആർ ഗഫൂർ എന്നിവർ സംബന്ധിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രത്യേക ഫണ്ട് വകയിരുത്തിയാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191413/doctor-service-started-kuttipram-janakeeya-arogya-kendra)