---
title: "#Convention | ടീച്ചറമ്മയ്ക്കായി; വിജയകാഹളമായി ഇരിങ്ങണ്ണൂരിൽ ഇടതുമുന്നണി കൺവൻഷൻ"
english_title: "#For #teacher #Left #Front #Convention #Iringannur #triumph"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191433/for-teacher-left-front-convention-iringannur-triumph"
published_at: "2024-03-13T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1b1ada1bc6_convension.jpg"
keywords: []
---

# #Convention | ടീച്ചറമ്മയ്ക്കായി; വിജയകാഹളമായി ഇരിങ്ങണ്ണൂരിൽ ഇടതുമുന്നണി കൺവൻഷൻ

> **Lead Summary:** **ഇരിങ്ങണ്ണൂർ :[ **വടകര പാർലമെൻ്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി കെ.കെ ഷൈലജ ടീച്ചറുടെ വിജയത്തിനായി എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖല കൺവൻഷൻ നടത്തി. എൽ.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം ജനറൽ കൺവീനർ പി.പി ചാത്തു കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ :[ **വടകര പാർലമെൻ്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി കെ.കെ ഷൈലജ ടീച്ചറുടെ വിജയത്തിനായി എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖല കൺവൻഷൻ നടത്തി. എൽ.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം ജനറൽ കൺവീനർ പി.പി ചാത്തു കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി സംസ്ഥാന വൈസ്പ്രസിഡന്റ് ഇ.പി ദാമോദരൻ മാസ്റ്റർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ടി ബാലൻ, ടി.കെ അരവിന്ദാക്ഷൻ, സി.കെ ബാലൻ, വി.പി സുരേന്ദ്രൻ, എം.പി വിജയൻ എന്നിവർ പ്രസംഗിച്ചു. എൽ.ഡി.എഫ് ജനറൽ കൺവീനർ ടി. അനിൽകുമാർ സ്വാഗതമാശംസിച്ചു.

മേഖല തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സി കെ ബാലൻ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി ഭാരവാഹികളായി വത്സരാജ് മണലാട്ട് പ്രസിഡണ്ട്, ടി. അനിൽ കുമാർ ജനറൽ സെക്രട്ടറി, ടി.കെ രഞ്ജിത്ത്, സന്തോഷ് കക്കാട്ട്, വി.പി സുരേന്ദ്രൻ, ഗംഗാധരൻ പാച്ചാക്കര(വൈസ് പ്രസിഡന്റ്). കൊയിലോത്ത് രാജൻ, എം.പി വിജയൻ, സി.കെ ബാലൻ(ജോ. കൺവീനർ).ടി.കെ അരവിന്ദാക്ഷൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191433/for-teacher-left-front-convention-iringannur-triumph)