---
title: "#Festival | പെരുമുണ്ടച്ചേരി  എസ് വി എൽ പി സ്കൂൾ പഠനോത്സവവും കെ.ജി ഫെസ്റ്റും സംഘടിപ്പിച്ചു"
english_title: "#Perumundacherry #SVSVLP #School #organized #Study #Festival #KGFest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191442/perumundacherry-svsvlp-school-organized-the-study-festival-and-kg-fest"
published_at: "2024-03-13T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1b77607f08_periumundachery.jpg"
keywords: []
---

# #Festival | പെരുമുണ്ടച്ചേരി  എസ് വി എൽ പി സ്കൂൾ പഠനോത്സവവും കെ.ജി ഫെസ്റ്റും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [**പെരുമുണ്ടച്ചേരി എസ് വി എൽ പി സ്കൂളിലെ ഈ വർഷത്തെ പഠനോത്സവവും കെ.ജി ഫെസ്റ്റും സംഘടിപ്പിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ :ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റീത്ത കണ്ടോത്തിൻ്റെ അധ്യക്ഷത വഹിച്ചു. പൂർവ്വ പ്രധാന അധ്യാപിക എ.കെ. ഇന്ദിര ടീച്ചർ മുഖ്യാതിഥിയായി.

## Article Content

**നാദാപുരം: [**പെരുമുണ്ടച്ചേരി എസ് വി എൽ പി സ്കൂളിലെ ഈ വർഷത്തെ പഠനോത്സവവും കെ.ജി ഫെസ്റ്റും സംഘടിപ്പിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ :ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റീത്ത കണ്ടോത്തിൻ്റെ അധ്യക്ഷത വഹിച്ചു. പൂർവ്വ പ്രധാന അധ്യാപിക എ.കെ. ഇന്ദിര ടീച്ചർ മുഖ്യാതിഥിയായി.

അൽമാഹിർ അറബിക് ടാലൻ്റ് ടെസ്റ്റ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കബ്ബ് വിഭാഗം ദ്വിതീയ ചരൺ ടെസ്റ്റ് , പ്രീ പ്രൈമറി ടാലൻ്റ് ടെസ്റ്റ് , ക്ലാസ് തല ക്വിസിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാർത്ഥികളുടെ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ മികവ് അതരണവും കലാപരിപാടികളും നടന്നു.

പി.ടി.എ . പ്രസിഡന്റ് എം. ലത്തീഫ്, സി. അമ്മത് ഹാജി, പി. ഷൈജ , ശ്രീവിദ്യ . ഇ , ദീപ്തി , രമ്യ ശ്രീ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ് മിസ്ട്രസ് കെ. ദീപ സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ. കെ. റിയാസ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191442/perumundacherry-svsvlp-school-organized-the-study-festival-and-kg-fest)