---
title: "#VoliFest | പ്രണവം വോളിഫെസ്റ്റ് ഗാലറി കാൽനാട്ടൽ കർമ്മം ഉദ്ഘാടനം ചെയ്തു"
english_title: "#Pranavam #VoliFest #Gallery #inaugurated #kalnatal #Karma"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191563/pranavam-volifest-gallery-inaugurated-the-calnatal-karma-new"
published_at: "2024-03-14T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f29509a1696_volley_1.jpg"
keywords: []
---

# #VoliFest | പ്രണവം വോളിഫെസ്റ്റ് ഗാലറി കാൽനാട്ടൽ കർമ്മം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വളയം : [ **2024 മാർച്ച് 25 മുതൽ ആരംഭിക്കുന്ന പ്രണവം അഖിലേന്ത്യാ വോളി ഫെസ്റ്റിന്റെ ഗ്യാലറിയുടെ കാൽ നാട്ടൽ കർമ്മം പ്രവാസിയും, വ്യാപാര പ്രമുഖനുമായ ടി.ടി.കെ അഹമ്മദ് ഹാജി നിർവ്വഹിച്ചു.

## Article Content

**വളയം : [ **2024 മാർച്ച് 25 മുതൽ ആരംഭിക്കുന്ന പ്രണവം അഖിലേന്ത്യാ വോളി ഫെസ്റ്റിന്റെ ഗ്യാലറിയുടെ കാൽ നാട്ടൽ കർമ്മം പ്രവാസിയും, വ്യാപാര പ്രമുഖനുമായ ടി.ടി.കെ അഹമ്മദ് ഹാജി നിർവ്വഹിച്ചു.

ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം സുമതി അധ്യക്ഷത വഹിച്ചു. പ്രണവം ക്ലബ്ബ് സെക്രട്ടറി പി.സി. ഷാജി സ്വാഗതവും, സി.എച്ച്. ഭാസ്ക്കരൻ നന്ദിയും പറഞ്ഞു.

സംഘടകസമിതി ഭാരവാഹികളും , വിവിധ രാഷ്ട്രീയ പാർട്ടി, ക്ലബ്‌ ഭാരവാഹികളുമായ .ഏകെ രവി, പികെ ശങ്കരൻ, സി എച്ച് രജനേഷ്, സി എച്ച് ശങ്കരൻ മാസ്റ്റർ, സി വി ബഷീർ, ബാബു സി, പിപി കുമാരൻ, എം നികേഷ്, അതുൽ എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191563/pranavam-volifest-gallery-inaugurated-the-calnatal-karma-new)