---
title: "#SYF | എസ്.വൈ.എഫ് റമദാൻ ക്യാമ്പയിൻ തുടങ്ങി"
english_title: "#SYF #started #Ramadan #campaign"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191619/syf-started-ramadan-campaign"
published_at: "2024-03-14T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2bd0b94908_ramdan.jpg"
keywords: []
---

# #SYF | എസ്.വൈ.എഫ് റമദാൻ ക്യാമ്പയിൻ തുടങ്ങി

> **Lead Summary:** **പുറമേരി:[ **തഖ്വയാണ് മർമ്മം എന്ന പ്രമേയത്തിൽ എസ് വൈ എഫ് സംഘടിപ്പിക്കുന്ന റമദാൻ ക്യാമ്പയിൻ കടമേരി മേഖലാതല ഉദ്ഘാടനം എളയടത്ത് വച്ച് മേഖലാ പ്രസിഡണ്ട് സയ്യിദ് ഇമ്പിച്ചി തങ്ങൾ നിർവഹിച്ചു. പരിപാടിയിൽ അബ്ദുൽ അസീസ് ബാഖവി അരൂർ മുഖ്യപ്രഭാഷണം നടത്തി.

## Article Content

**പുറമേരി:[ **തഖ്വയാണ് മർമ്മം എന്ന പ്രമേയത്തിൽ എസ് വൈ എഫ് സംഘടിപ്പിക്കുന്ന റമദാൻ ക്യാമ്പയിൻ കടമേരി മേഖലാതല ഉദ്ഘാടനം എളയടത്ത് വച്ച് മേഖലാ പ്രസിഡണ്ട് സയ്യിദ് ഇമ്പിച്ചി തങ്ങൾ നിർവഹിച്ചു. പരിപാടിയിൽ അബ്ദുൽ അസീസ് ബാഖവി അരൂർ മുഖ്യപ്രഭാഷണം നടത്തി.

മേഖലാ സെക്രട്ടറി സുബൈർ പെരുമുണ്ടശ്ശേരി അധ്യക്ഷത വഹിച്ചു. തഖ്വയുടെ അഭാവമാണ് ധാർമിക അപചയങ്ങൾക്ക് കാരണമെന്നും പ്രത്യേക മതവിഭാഗത്തെ മാത്രം മാറ്റിനിർത്തി പൗരത്വം നൽകുന്ന വിധത്തിലുള്ള നിയമം ഭരണഘടനാ വിരുദ്ധമാണെന്നും വരുന്ന പൊതു തിരഞ്ഞെടുപ്പിൽ മതേതര കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.

സയ്യിദ് സിയാദ്, അസ്ലാം തെറ്റത്, സുബൈർ പൈക്കാട്ട്, സവാദ്.എം.സി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191619/syf-started-ramadan-campaign)