---
title: "#Inaugurated |  അരൂരിൽ ഏഴ് റോഡുകൾ ഉദ്ഘാടനം ചെയ്തു"
english_title: "#Seven #Roads #Inaugurated #Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192000/seven-roads-inaugurated-aroor"
published_at: "2024-03-15T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f489f3e9773_inagra.jpg"
keywords: []
---

# #Inaugurated |  അരൂരിൽ ഏഴ് റോഡുകൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** അരൂർ:** **അരൂരിൽ പണി പൂർത്തീകരിച്ച ഏഴ് റോഡുകൾ ഉദ്ഘാടനം ചെയ്തു. 10, 11 വാർഡുകളിൽ പണി പൂർത്തീകരിച്ച ആറ് റോഡുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷമി ഉദ്ഘാടനം ചെയ്തു .

## Article Content

അരൂർ:** **അരൂരിൽ പണി പൂർത്തീകരിച്ച ഏഴ് റോഡുകൾ ഉദ്ഘാടനം ചെയ്തു. 10, 11 വാർഡുകളിൽ പണി പൂർത്തീകരിച്ച ആറ് റോഡുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷമി ഉദ്ഘാടനം ചെയ്തു .

10-ാം വാർഡിൽ മെമ്പർ എം.എം ഗീത അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് സി .എം വിജയൻ മെമ്പർ രവി കൂടത്താം കണ്ടിര വി.കെ പ്രമോദ്, ആർ.പി മഹേഷ് എന്നിവർ , സംസാരിച്ചു.

11-ാം വാർഡിലെ പിരകിൻകാട് വാർഡ് മെമ്പർ റീത്ത കണ്ടോത് അധ്യക്ഷതവഹിച്ചു, വൈസ് പ്രസിഡന്റ് സി. എം വിജയൻ, എം എം ഗിത, സി.പി നിധീഷ്, സി. കെ മനോജൻ, പ്രദീഷ് പയന്തോടി, പി പ്രദീപൻ എന്നിവർ സംസാരിച്ചു. തെക്കേ പറമ്പത്ത് റോഡ് ഉദ്ഘാടനം ചെയ്തു.

എട്ടാം വാർഡിലെ നടക്ക് മീത്തൽ തെക്കെപ്പറമ്പത്ത് കുന്നുമ്മൽ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് കെ.പി. വനജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ബിന്ദു പുതിയോട്ടിൽ അദ്ധ്യക്ഷത വഹിച്ചു വാർഡ് മെബർ വി.ടി ഗംഗാധരൻ, പി.പി. കുമാരൻ. സി മുരളി ടി.പി. സജീവൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192000/seven-roads-inaugurated-aroor)