---
title: "#bodyfound | വിലങ്ങാട് ദുരൂഹ സാഹചര്യത്തിൽ പുഴയരികിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി"
english_title: "#Woman's #body #found #river #under #mysterious #circumstances #Vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192067/womans-body-found-river-under-mysterious-circumstances-vilangad"
published_at: "2024-03-16T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f532061dd72_velangadnadapuram.jpg"
keywords: []
---

# #bodyfound | വിലങ്ങാട് ദുരൂഹ സാഹചര്യത്തിൽ പുഴയരികിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **നാദാപുരം: ** നാദാപുരം വിലങ്ങാട് പുഴയരികിൽ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി .

## Article Content

**നാദാപുരം: ** നാദാപുരം വിലങ്ങാട് പുഴയരികിൽ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി .

മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടെന്ന് പൊലീസ് . മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും . സോണിയ എന്ന ആദിവാസി യുവതിയുടേതാണ് മൃതദേഹം .

ഇവർ നേരത്തെ കെട്ടിൽ കോളനിയിൽ താമസിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു . ഇന്നലെ രാത്രിയാണ് പുഴയിലെ പാറക്കെട്ടിനടിയിൽ മൃതദേഹം കണ്ടെത് .

ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോയാണ് മൃതദേഹം കണ്ടെത്തിയത് . വിലങ്ങാട് പുഴയിൽ വാളൂക്കിലാണ് മൃതദേഹം കണ്ടെത്തിയത് .

കുറ്റ്യാടി പൊലീസ് ഇന്നലെരാത്രി തന്നെ സ്ഥലത്ത് എത്തിയിരുന്നു . ഇന്ന് രാവിലെ മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും . അടുത്ത കാലത്തായി വയനാട്ടിൽ താമസിച്ചുവരുന്ന ഇവരും ഭർത്താവും വിലങ്ങാട് ഭാഗത്ത് ഉണ്ടാവാറുണ്ട് .

ഇവരുടെ ഭർത്താവിനെക്കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192067/womans-body-found-river-under-mysterious-circumstances-vilangad)