---
title: "#hi-tech  | ക്യൂ ആർ കോഡ്‌; നാദാപുരത്ത് ഹരിത കർമ്മസേന അംഗങ്ങൾ ഹൈടെക്ക്"
english_title: "#QR #Code #Haritha #Karmasena #members #hi-tech #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192083/qr-code-haritha-karmasena-members-hi-tech-nadapuram"
published_at: "2024-03-16T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5481433c20_hitech.jpg"
keywords: []
---

# #hi-tech  | ക്യൂ ആർ കോഡ്‌; നാദാപുരത്ത് ഹരിത കർമ്മസേന അംഗങ്ങൾ ഹൈടെക്ക്

> **Lead Summary:** **നാദാപുരം : [ **ഹരിത കർമ്മസേന അംഗങ്ങൾ ഇനി വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ വിവരം സാങ്കേതികമായി രേഖപ്പേടുത്തും. സഹകരിക്കാത്തവർക്കെതിരെശക്തമായ നടപടി സ്വീകരിക്കാനും നാദാപുരം ഗ്രാമ പഞ്ചായത്തിൽ ക്യൂ ആർ കോഡ്‌ സംവിധാനമൊരുക്കുന്നു.

## Article Content

**നാദാപുരം : [ **ഹരിത കർമ്മസേന അംഗങ്ങൾ ഇനി വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ വിവരം സാങ്കേതികമായി രേഖപ്പേടുത്തും. സഹകരിക്കാത്തവർക്കെതിരെശക്തമായ നടപടി സ്വീകരിക്കാനും നാദാപുരം ഗ്രാമ പഞ്ചായത്തിൽ ക്യൂ ആർ കോഡ്‌ സംവിധാനമൊരുക്കുന്നു.

ഗ്രാമ പഞ്ചായത്തിലെ എല്ലാ വീട്ടിലും ക്യൂ ആർ കോഡ്‌ പതിപ്പിക്കുന്നത് ടെക്‌ മേറ്റുമാരും കുടുംബ ശ്രീ ഓക്സിലറി ഗ്രൂപ്പംഗങ്ങളുമാണ്. ഹരിത കർമ്മ സേനയുടെ പ്രവർത്തനം സംബന്ധിച്ച്‌ പരാതിയുള്ളവർക്ക് ക്യൂ ആർ കോഡ്‌ വഴി ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെടാവുന്നതാണ്. വീടുകളിൽ ക്യൂ ആർ കോഡ്‌ പതിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവഹിച്ചു.

ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം സി സുബൈർ അധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി ചെയർമാന്മാരായ സി കെ നാസർ ജനീദ ഫിർദൗസ്‌ ഗ്രാമ പഞ്ചായത്ത്‌ സെക്രടറി എൻ ഷാമില വി അബ്ദുൽ ജലീൽ അസി സെക്രടറി ടി പ്രേമാനന്ദൻ ഹെൽത്ത്‌ ഇൻസ്പെക്ടർ സതീഷ്‌ ബാബു വി ഇ ഒ വിജയൻ തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192083/qr-code-haritha-karmasena-members-hi-tech-nadapuram)