---
title: "#investigation | സോണിയയുടെ മൃതദേഹത്തിൽ മുറിപ്പാടുകൾ;  വാളൂക്കിലെ മരണം പൊലീസ് അന്വേഷണം തുടങ്ങി"
english_title: "#Injuries #Sonia's #deadbody #police #started #investigating #death #Valukk"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192109/injuries-sonias-deadbody-police-started-investigating-death-valukk"
published_at: "2024-03-16T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f554748e553_deadbody.jpg"
keywords: []
---

# #investigation | സോണിയയുടെ മൃതദേഹത്തിൽ മുറിപ്പാടുകൾ;  വാളൂക്കിലെ മരണം പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** **നാദാപുരം :[ **വിലങ്ങാട് വാളൂക്കിൽ പുഴക്കരികിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സോണിയ എന്ന യുവതിയുടെ മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നാൽ മാത്രമേ മരണകാരണം കണ്ടെത്താൻ കഴിയൂ എന്നാണ് കുറ്റ്യാടി പൊലീസ് പറയുന്നത് .

## Article Content

**നാദാപുരം :[ **വിലങ്ങാട് വാളൂക്കിൽ പുഴക്കരികിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സോണിയ എന്ന യുവതിയുടെ മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നാൽ മാത്രമേ മരണകാരണം കണ്ടെത്താൻ കഴിയൂ എന്നാണ് കുറ്റ്യാടി പൊലീസ് പറയുന്നത് .

സോണിയോടൊപ്പം താമസിച്ച രണ്ടാം ഭർത്താവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . സോണിയയുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷം ഇയാളെക്കുറിച്ച് വിവരം ഒന്നും ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത് .

സോണിയയും നേരത്തെ മദ്യപിക്കാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം . സോണിയയുടെ സഹോദരി ഉൾപ്പെടെയുള്ള ബന്ധുക്കൾ വിലങ്ങാട് കെട്ടിൽ കോളനിയിൽ ഉണ്ട് . മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക അനുമാനം .

ഇന്നലെ രാത്രിയാണ് പുഴയിലെ പാറക്കെട്ടിനടിയിൽ മൃതദേഹം കണ്ടെത് . ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോയാണ് മൃതദേഹം കണ്ടെത്തിയത് . അടുത്ത കാലത്തായി വയനാട്ടിൽ താമസിച്ചുവരുന്ന ഇവരും ഭർത്താവും വിലങ്ങാട് ഭാഗത്ത് ഉണ്ടാവാറുണ്ട്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192109/injuries-sonias-deadbody-police-started-investigating-death-valukk)