---
title: "#arrest | വിലങ്ങാട് പുഴയരികിൽ ആദിവാസി യുവതി കൊല്ലപ്പെട്ടത് സുഹൃത്തുമായുള്ള പിടിവലിക്കിടെ; പ്രതി അറസ്റ്റിൽ"
english_title: "#Tribal #woman #killed #Vilangadriver #during #fight #friend #accused #arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192411/tribal-woman-killed-vilangadriver-during-fight-friend-accused-arrested"
published_at: "2024-03-17T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6beb78fc33_death.jpg"
keywords: []
---

# #arrest | വിലങ്ങാട് പുഴയരികിൽ ആദിവാസി യുവതി കൊല്ലപ്പെട്ടത് സുഹൃത്തുമായുള്ള പിടിവലിക്കിടെ; പ്രതി അറസ്റ്റിൽ

> **Lead Summary:** **നാദാപുരം:[ **വിലങ്ങാട് പുഴയരികിൽ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിക്കൊപ്പം താമസിച്ചിരുന്ന വാസു (എലുമ്പൻ) എന്ന ആളെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി കൊല്ലപ്പെട്ടത് സുഹൃത്തുമായുള്ള പിടിവലിക്കിടെ പാറക്കെട്ടിൽ വീണ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

## Article Content

**നാദാപുരം:[ **വിലങ്ങാട് പുഴയരികിൽ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിക്കൊപ്പം താമസിച്ചിരുന്ന വാസു (എലുമ്പൻ) എന്ന ആളെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി കൊല്ലപ്പെട്ടത് സുഹൃത്തുമായുള്ള പിടിവലിക്കിടെ പാറക്കെട്ടിൽ വീണ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെയാണ് നാദാപുരത്ത് ആദിവാസി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിലങ്ങാട് കോളനിയിലെ സോണിയാണ് മരിച്ചത്. ഇന്നലെ രാത്രി പാറക്കെട്ടുകൾക്ക് ഇടയിൽ നിന്ന് യുവതിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ മുറിവുകളുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192411/tribal-woman-killed-vilangadriver-during-fight-friend-accused-arrested)