Mar 19, 2024 01:16 PM

നാദാപുരം : (nadapuramnews.com) വടകര പാർലിമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ഒരു കാരണവശാലും വിജയിപ്പിക്കുകയില്ലെന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന മണ്ഡലത്തിൽ ഇടത് പക്ഷ- ബി ജെ പി കൂട്ടുകെട്ട് ഭദ്രമാണെന്നും കൂട്ടമായി ബി ജെ പി വോട്ടുകൾ ഇടതു പക്ഷത്തിനു നൽകുകയാണ് ഇതിന്റെ പിന്നിലെന്നും

ഈ അവിശുദ്ധ ബന്ധം വടകരയിലെ വോട്ടർമാർ പുച്ഛിച്ചു തള്ളുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ പാറക്കൽ അബ്ദുള്ള പറഞ്ഞു .നാദാപുരം പഞ്ചായത്ത് യു ഡി എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . എം പി സൂപ്പി അധ്യക്ഷത വഹിച്ചു .

അഹമ്മദ് പുന്നക്കൽ ,അഡ്വ : ഐ മൂസ , സൂപ്പി നരിക്കാട്ടേരി ,മുഹമ്മദ് ബംഗ്ലത്ത്, എ സജീവൻ, എൻ കെ മൂസ മാസ്റ്റർ , കെ എം രഘുനാഥ്‌ ,വലിയാണ്ടി ഹമീദ് ,വി വി മുഹമ്മദലി , പി കെ ദാമു മാസ്റ്റർ , സി കെ നാസർ ,നിസാർ എടത്തിൽ ,,വി വി റിനീഷ് , എം സി സുബൈർ ,വി അബ്ദുൽ ജലീൽ ,ഇ ഹാരിസ് , കെ ജി അസീസ് ,ബാലാമണി ടീച്ചർ , കെ സുബൈദ , എൻ കെ ജമാൽ ഹാജി , അബ്ബാസ് കണേക്കൽ ,,പി മുനീർ മാസ്റ്റർ , വി ടി കെ മുഹമ്മദ് , തായമ്പത്ത് കുഞ്ഞാലി , കെ പ്രേമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു .

എം പി സൂപ്പി ( ചെയർമാൻ ), കെ എം രഘുനാഥ്‌ ( കൺവീനർ ), വലിയാണ്ടി ഹമീദ് ( ട്രഷറർ ) എന്നിവർ ഭാരവാഹികളായി 501 അംഗ തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു .

#Voters #throw #out #Left #BJP #alliance #Vadakara #ParakkalAbdullah

Next TV

Top Stories










News Roundup