---
title: "#Acknowledgment | കല്ലാച്ചി ഗവ: യു.പി സ്‌കൂളിന് മികച്ച സ്കൂളിനുള്ള അംഗീകാരം"
english_title: "#Kallachi #Govt #UP #School #Acknowledgment #Best #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192863/kallachi-govt-up-school-acknowledgment-best-school"
published_at: "2024-03-19T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f95423b2bfa_school.jpg"
keywords: []
---

# #Acknowledgment | കല്ലാച്ചി ഗവ: യു.പി സ്‌കൂളിന് മികച്ച സ്കൂളിനുള്ള അംഗീകാരം

> **Lead Summary:** **നാദാപുരം: [ **ഡിപാർട്ട്മെന്റ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ ശാസ്ത്ര ദിനത്തിൻ്റെ ഭാഗമായുള്ള വാരാചരണത്തിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും നല്ല പ്രവർത്തനങ്ങൾ നടത്തിയ മികച്ച സ്‌കുളിനുള്ള അംഗീകാരം കല്ലാച്ചി ഗവ. യു.പി സ്കൂൾ അർഹത നേടി.

## Article Content

**നാദാപുരം: [ **ഡിപാർട്ട്മെന്റ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ ശാസ്ത്ര ദിനത്തിൻ്റെ ഭാഗമായുള്ള വാരാചരണത്തിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും നല്ല പ്രവർത്തനങ്ങൾ നടത്തിയ മികച്ച സ്‌കുളിനുള്ള അംഗീകാരം കല്ലാച്ചി ഗവ. യു.പി സ്കൂൾ അർഹത നേടി.

സ്കൂൾ ശാസ്ത്രാധ്യാപികമാരായ ശ്രീജ ശ്രീധരൻ, പ്രിൻഷ.എം എന്നിവർ സ്‌കൂളിന് വേണ്ടി സർട്ടിഫിക്കറ്റും ഉപഹാരവും ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ കുട്ടി സാറിൽ നിന്നും ഏറ്റുവാങ്ങി.

അതുകൂടാതെ ശാസ്ത്ര പ്രവർത്തനങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച അധ്യാപകരെയും കല്ലാച്ചി ഗവ: യു.പി സ്കൂൾ പി.ടി.എ അനുമോദിച്ചു. ചടങ്ങിൽ സി.കെ ശശി അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192863/kallachi-govt-up-school-acknowledgment-best-school)