---
title: "#meeting | കോമത്ത് കണ്ടി മമ്മുഹാജിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു"
english_title: "#The all-party #meeting #condoled #death #KomathKandi #Mammuhaji"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192945/the-all-party-meeting-condoled-death-komathkandi-mammuhaji"
published_at: "2024-03-19T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9a374c492d_mammuhaji.jpg"
keywords: []
---

# #meeting | കോമത്ത് കണ്ടി മമ്മുഹാജിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു

> **Lead Summary:** **നാദാപുരം : [**കുമ്മങ്കോട്ടെ മത സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാനിധ്യമായിരുന്ന കോമത്ത് കണ്ടി മമ്മുഹാജിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. എന്നും നാടിൻ്റെ നന്മക്കും സമാധാനത്തിനും വേണ്ടി നിലകൊണ്ട മമ്മുഹാജിയുടെ വിയോഗം പ്രദേശത്തിന് തീരാ നഷ്ടമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി പറഞ്ഞു.

## Article Content

**നാദാപുരം : [**കുമ്മങ്കോട്ടെ മത സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാനിധ്യമായിരുന്ന കോമത്ത് കണ്ടി മമ്മുഹാജിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. എന്നും നാടിൻ്റെ നന്മക്കും സമാധാനത്തിനും വേണ്ടി നിലകൊണ്ട മമ്മുഹാജിയുടെ വിയോഗം പ്രദേശത്തിന് തീരാ നഷ്ടമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി പറഞ്ഞു.

പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഇസി ഇബ്രാഹിം സ്വാഗതം പറഞ്ഞു.

പികെ ദാമു മാസ്റ്റർ, മുഹമ്മദ് ബംഗ്ലത്ത്, ഗോപാലൻ, സിപി കണ്ണൻ, ഇടത്തിൽ നിസാർ, സികെ മഹമൂദ് ഹാജി, കോയിമ്മൻകണ്ടി അശ്രു മാസ്റ്റർ, സിആർ ഗഫൂർ, അഡ്വ. കെഎം രഘുനാഥ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192945/the-all-party-meeting-condoled-death-komathkandi-mammuhaji)