---
title: " #protest | ചതിയൻമാരായി ചിത്രീകരിച്ച് വീഡിയോ; സമുദായത്തെ അപമാനിച്ചതിൽ സുവർണ്ണ കൂട്ടായ്മ പ്രതിഷേധിച്ചു"
english_title: "#Video #depicting #cheaters #Suvarna #community #protested #insult #community"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192961/video-depicting-cheaters-suvarna-community-protested-insult-community"
published_at: "2024-03-19T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9b076bb17c_protest.jpg"
keywords: []
---

#  #protest | ചതിയൻമാരായി ചിത്രീകരിച്ച് വീഡിയോ; സമുദായത്തെ അപമാനിച്ചതിൽ സുവർണ്ണ കൂട്ടായ്മ പ്രതിഷേധിച്ചു

> **Lead Summary:** **നാദാപുരം : [ **സമൂഹ മാധ്യമങ്ങളിലൂടെ സമുദായത്തെ അപമാനിച്ച പാലക്കാട് അസ്ഥാനമായി പ്രവർത്തിക്കുന്ന ട്രിനിറ്റി ജ്വല്ലറിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം സംഘടിക്കുമെന്നും സുവർണ്ണ കൂട്ടായ്മ നാദാപുരം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**നാദാപുരം : [ **സമൂഹ മാധ്യമങ്ങളിലൂടെ സമുദായത്തെ അപമാനിച്ച പാലക്കാട് അസ്ഥാനമായി പ്രവർത്തിക്കുന്ന ട്രിനിറ്റി ജ്വല്ലറിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം സംഘടിക്കുമെന്നും സുവർണ്ണ കൂട്ടായ്മ നാദാപുരം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് സ്വർണ്ണ പണിയെടുക്കുന്ന തട്ടാൻ സമുദായ അംഗങ്ങളെ ചതിയൻമാരായി ചിത്രീകരിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. വ്യാജ പ്രചരണം തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്താൻ ഇടയാക്കും. ഇതിനെതിരെ വിവിധ വിശ്വകർമ്മ കൂട്ടായ്മകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

നിയമ നടപടി ആവശ്യപ്പെട്ട് അടുത്ത ദിവസം കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ സുവർണ്ണ കൂട്ടായ്മ. പ്രസിഡൻ്റ് പാർത്ഥാസ് സുരേന്ദ്രൻ, സിക്രട്ടറി ബിജു കൊമ്പൻ്റവിട, ട്രഷറർ എ.കെ. വിനോദൻ, എക്സി: അംഗങ്ങളായ സി.കെ.പ്രവീൺ കുമാർ, വി.വി.വിനോദൻ, സജീവൻ കൊയിലോത്ത്എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192961/video-depicting-cheaters-suvarna-community-protested-insult-community)