---
title: "#Convention | യു.ഡി.എഫ് ഓഫീസ് തുറന്നു; വളയത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ"
english_title: "#UDF #office #opened #Valayath #Election #Convention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/192964/udf-office-opened-valayath-election-convention"
published_at: "2024-03-19T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9b5b34cf81_valayam_udf_1.jpg"
keywords: []
---

# #Convention | യു.ഡി.എഫ് ഓഫീസ് തുറന്നു; വളയത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ

> **Lead Summary:** **വളയം:[ **വളയം പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഗ്ലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.സി.എഫ് ചെയർമാൻ ടി.എം.വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.

## Article Content

**വളയം:[ **വളയം പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഗ്ലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.സി.എഫ് ചെയർമാൻ ടി.എം.വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.

ജില്ലാ യു.ഡി.എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ, ആവോലം രാധാകൃഷ്ണൻ, ടി.കെ ഖാലിദ് മാസ്റ്റർ, അഡ്വ. കെ.എം രഘുനാഥ്, കെ കൃഷ്ണൻ മാസ്റ്റർ, സി.കെ നാസർ, രവീഷ് വളയം, കോറോത്ത് അഹമ്മദ് ഹാജി, സി.വി കുഞ്ഞബ്ദുല്ല, നസീർ വളയം, പി.കെ ശങ്കരൻ, കെ ചന്ദ്രൻ മാസ്റ്റർ, സി.കെ ഉസ്മാൻ ഹാജി, എൻ നസീമ, കെ.എൻ.കെ ചന്ദ്രൻ, യാസർ വളയം, ഇ.വി അറഫാത് പ്രസംഗിച്ചു.

കോറോത്ത് അഹമ്മദ് ഹാജി (ചെയർമാൻ), സി.വി കുഞ്ഞബ്ദുല്ല (വ. ചെയർമാൻ) കെ ചന്ദ്രൻ മാസ്റ്റർ (കൺവീനർ), ടി.ടി.കെ ഖാദർ ഹാജി (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ മുസ്സ നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/192964/udf-office-opened-valayath-election-convention)