---
title: " #MKBhaskaran | വടകര മണ്ഡലത്തിൽ ഇടതുമുന്നണിക്ക് അനുകൂല സാഹചര്യം : എം. കെ ഭാസ്കരൻ"
english_title: "#Favorable #situation #Left #Front #Vadakara #constituency #MKBhaskaran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193187/favorable-situation-left-front-vadakara-constituency-mkbhaskaran"
published_at: "2024-03-20T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faefcae89fe_rjd.jpg"
keywords: []
---

#  #MKBhaskaran | വടകര മണ്ഡലത്തിൽ ഇടതുമുന്നണിക്ക് അനുകൂല സാഹചര്യം : എം. കെ ഭാസ്കരൻ

> **Lead Summary:** **നാദാപുരം : [**വടകര പാർലമെൻ്റ് മണ്ഡലത്തിൽ ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണന്നും ഷൈലജ ടീച്ചർ വൻ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ പറഞ്ഞു.നാദാപുരത്ത് ചേർന്ന ആർ.ജെ.ഡി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം : [**വടകര പാർലമെൻ്റ് മണ്ഡലത്തിൽ ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണന്നും ഷൈലജ ടീച്ചർ വൻ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ പറഞ്ഞു.നാദാപുരത്ത് ചേർന്ന ആർ.ജെ.ഡി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാമാരിയുടെ നാളുകളിൽ ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിൽ നടത്തിയ ഷൈലജ ടീച്ചറുടെ പ്രവർത്തനങ്ങളും ഭരണ നേട്ടങ്ങളും പൊതു സമൂഹം ആദരവോടെ കാണുമെന്നും അത് വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് പി. എം നാണു, കെ.വിനാസർ, കെ. രജീഷ്,ഇ.കെ കുഞ്ഞിക്കണ്ണൻ, എം ബാൽ രാജ്, സി.എച്ച് ഫൈസൽ, ഗംഗാധരൻ പാച്ചാക്കര, വള്ളിൽ പവിത്രൻ, കെ.സി വിനയൻ, ടി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം കമ്മറ്റി ഭാരവാഹികളായി വി.കെ പവിത്രൻ, ടി.പി കുമാരൻ(വൈസ്. പ്രസിഡണ്ട് ) കെ.വിനാസർ,ടി.കെ ബാലൻ (സെക്രട്ടറി) ടി. ബാബു(ജോ. സെക്രട്ടറി), സി.എച്ച് ഫൈസൽ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193187/favorable-situation-left-front-vadakara-constituency-mkbhaskaran)