---
title: "#Nightmarch | ആയഞ്ചേരിയിൽ നൈറ്റ് മാർച്ച് ആവേശം ; ഒഴുകിയെത്തിയത് ആയിരങ്ങൾ"
english_title: "#Nightmarch #excitement #Ayancheri #Thousands #flocked"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193233/nightmarch-excitement-ayancheri-thousands-flocked-new"
published_at: "2024-03-20T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fb22196bb4d_march.jpg"
keywords: []
---

# #Nightmarch | ആയഞ്ചേരിയിൽ നൈറ്റ് മാർച്ച് ആവേശം ; ഒഴുകിയെത്തിയത് ആയിരങ്ങൾ

> **Lead Summary:** **ആയഞ്ചേരി :[ ** മതത്തെ അടിസ്ഥാനമാക്കി നാടിനെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ആയഞ്ചേരിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു . പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന് പ്ലക്കാർഡുകളുയർത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് വടകര ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ നടന്ന നൈറ്റ് മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു .

## Article Content

**ആയഞ്ചേരി :[ ** മതത്തെ അടിസ്ഥാനമാക്കി നാടിനെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ആയഞ്ചേരിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു . പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന് പ്ലക്കാർഡുകളുയർത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് വടകര ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ നടന്ന നൈറ്റ് മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു .

മതത്തിൻ്റെ പേരിൽ പൗരത്വം നിർണയിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്ക് താക്കീതായി നൈറ്റ് മാർച്ച് മാറി. മക്കൾ മുക്കിൽ നിന്നും ആരംഭിച്ച മാർച്ച് ആയഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

സ്ഥാനാർത്ഥിക്ക് പുറമെ നേതാക്കളായ കെ. പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, കെ.കെ നാരായണൻ,കെ. കെ ദിനേശൻ, കെ പുഷ്പജ, ടി.പി ഗോപാലൻ, പി സുരേഷ് ബാബു, കെ.പി പവിത്രൻ, കെ.എം ബാബു, കെ. പി കുഞ്ഞിരാമൻ, സി. എച്ച് ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193233/nightmarch-excitement-ayancheri-thousands-flocked-new)