---
title: " #campaign| മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് ടു ബൂത്ത് ഇലക്ഷൻ ക്യാമ്പയിൻ ശ്രദ്ദേയമാകുന്നു"
english_title: "#Muslim #YouthLeague #YouthtoBooth #election #campaign #getting #attention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193411/muslim-youthleague-youthtobooth-election-campaign-getting-attention"
published_at: "2024-03-21T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc40305a255_youth.jpg"
keywords: []
---

#  #campaign| മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് ടു ബൂത്ത് ഇലക്ഷൻ ക്യാമ്പയിൻ ശ്രദ്ദേയമാകുന്നു

> **Lead Summary:** **വാണിമേൽ: [ **ലോക സഭ തെരെഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ട് ചേർക്കൽ യജ്ഞത്തിൻ്റെ ഭാഗമായി വാണിമേൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച 'യൂത്ത് ടു ബൂത്ത്' ദ്വിദിന ഇലക്ഷൻ കാമ്പയിൻ ശ്രദ്ദേയമാകുന്നു.

## Article Content

**വാണിമേൽ: [ **ലോക സഭ തെരെഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ട് ചേർക്കൽ യജ്ഞത്തിൻ്റെ ഭാഗമായി വാണിമേൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച 'യൂത്ത് ടു ബൂത്ത്' ദ്വിദിന ഇലക്ഷൻ കാമ്പയിൻ ശ്രദ്ദേയമാകുന്നു.

ഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നൂറുക്കണക്കിനാളുകളെ ചേർത്തു കൊണ്ടാണ് യൂത്ത് ടു ബൂത്ത് ഇലക്ഷൻ ക്യാമ്പയിൻ സജീവമാക്കുന്നത്.

ക്യാമ്പയിൻ്റെ ഭാഗമായി ബൂത്ത് പ്രതിനിധികളുടെ ഫെയ്സ് ടു ഫെയ്സ് സംഗമവും ബൂത്ത് വിസിറ്റും നടക്കും. പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം കെ മജീദ് ഉദ്ഘാടനം ചെയ്തു.

ജാഫർ ദാരിമി ഇരുന്നലാട് അധ്യക്ഷനായി. അശ്റഫ് കൊറ്റാല,കെ വി കുഞ്ഞമ്മദ്, നടുക്കണ്ടി മൊയ്തു,എം കെ അശ്റഫ്, സുബൈർ തോട്ടക്കാട്,ഒ മുനീർ എന്നിവർ സംസാരിച്ചു. ഒടി കുഞ്ഞമ്മദ്, എം പി ബഷീർ,കെ വി നൗഫൽ,യൂനുസ് മുളിവയൽ, അശ്ക്കർ കെ പി,സാലിം മാങ്കാവിൽ സംബന്ധിച്ചു.എം കെ നൗഷാദ് സ്വാഗതവും ഒപി മുഹമ്മദ് നന്ദിയും പറഞ്ഞു. -

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193411/muslim-youthleague-youthtobooth-election-campaign-getting-attention)