---
title: "#Appreciation | അഭിനന്ദന പ്രവാഹം ; ഒന്നര മണിക്കൂറിൽ താള വിസ്മയം ഒരുക്കി മാധവ് രാജ്"
english_title: "#Appreciation #stream #MadhavaRaj #prepared #rhythmic #wonder #oneand #half hours"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193416/appreciation-stream-madhavaraj-prepared-rhythmic-wonder-oneand-half-hours-new"
published_at: "2024-03-21T19:55:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc4472d1a1e_raj_1.jpg"
keywords: []
---

# #Appreciation | അഭിനന്ദന പ്രവാഹം ; ഒന്നര മണിക്കൂറിൽ താള വിസ്മയം ഒരുക്കി മാധവ് രാജ്

> **Lead Summary:** **നാദാപുരം: ** വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ തായമ്പകയിൽ താള വിസ്മയം തീർത്ത് കല്ലാച്ചി ഗവ യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി മാധവ് രാജിന് നാടിൻ്റെ അഭിനന്ദന പ്രവാഹം. വയനാട് വള്ളിയൂർ കാവിലെ ആറാട്ട് മഹോത്സവത്തിനോട് അനുബന്ധിച്ച് നടന്ന തായമ്പകയിലാണ് ഈ കൊച്ചു മിടുക്കൻ കൊട്ടി കയറിയത്.

## Article Content

**നാദാപുരം: ** വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ തായമ്പകയിൽ താള വിസ്മയം തീർത്ത് കല്ലാച്ചി ഗവ യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി മാധവ് രാജിന് നാടിൻ്റെ അഭിനന്ദന പ്രവാഹം. വയനാട് വള്ളിയൂർ കാവിലെ ആറാട്ട് മഹോത്സവത്തിനോട് അനുബന്ധിച്ച് നടന്ന തായമ്പകയിലാണ് ഈ കൊച്ചു മിടുക്കൻ കൊട്ടി കയറിയത്.

ഒന്നരമണിക്കൂറിൽ നീണ്ട മേള വിസ്മയം കാണികളെ അമ്പരപ്പിക്കുകയായിരുന്നു. കല്ലാച്ചി പയന്തൊങ്ങിലെ കുന്നമംഗലം ഇല്ലത്ത് രാജേഷ് നമ്പൂതിരിയുടെയും അനിതയുടേയും മകനാണ്. വിജയൻ മാരാരുടേയും വിവേക് കല്ലാച്ചിയുടേയും ശിഷ്യനാണ്.

നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരാവാഹികൾ മാധവരാജിന്റെ വീട്ടിലെത്തി പൊന്നാട അണിയിച്ച് അനുമോദിച്ചു. നാദാപുരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിവി റിനീഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വാസു എരഞ്ഞിക്കൽ, ഇ വി ലീജൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193416/appreciation-stream-madhavaraj-prepared-rhythmic-wonder-oneand-half-hours-new)