---
title: "#dead | ഫൈസൽ യാത്രയായി; പുതുവീട്ടിൽ കൊതി തീർന്ന് ഉറങ്ങും  മുമ്പേ യുവാവിൻ്റെ വേർപാട്"
english_title: "#Faisal #dead  #funeral #youngman #before #going #newhouse "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193588/faisal-dead-funeral-youngman-before-going-newhouse-new"
published_at: "2024-03-22T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd53dc3b3bd_faisel.jpg"
keywords: []
---

# #dead | ഫൈസൽ യാത്രയായി; പുതുവീട്ടിൽ കൊതി തീർന്ന് ഉറങ്ങും  മുമ്പേ യുവാവിൻ്റെ വേർപാട്

> **Lead Summary:** **നാദാപുരം : [ഒ**ടുവിൽ രോഗത്തിന് കീഴടങ്ങി ഫൈസൽ യാത്രയായി. പുതുവീട്ടിൽ കൊതി തീർന്ന് ഉറങ്ങും മുമ്പേയുള്ള യുവാവിൻ്റെ വേർപാട് നാടിൻ്റെ നൊമ്പരമായി. കല്ലാച്ചി ചീറോത്തു മുക്കിൽ പുതുശ്ശേരി താമസിക്കും തട്ടാത്ത് ഫൈസൽ ആണ് അല്പ സമയം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

## Article Content

**നാദാപുരം : [ഒ**ടുവിൽ രോഗത്തിന് കീഴടങ്ങി ഫൈസൽ യാത്രയായി. പുതുവീട്ടിൽ കൊതി തീർന്ന് ഉറങ്ങും മുമ്പേയുള്ള യുവാവിൻ്റെ വേർപാട് നാടിൻ്റെ നൊമ്പരമായി. കല്ലാച്ചി ചീറോത്തു മുക്കിൽ പുതുശ്ശേരി താമസിക്കും തട്ടാത്ത് ഫൈസൽ ആണ് അല്പ സമയം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. നിർമ്മാണം പൂർത്തിയാക്കിയ പുതുവീട്ടിൽ താമസിച്ചു തുടങ്ങിയിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളു .ഖബറടക്കം ഇന്ന് രാത്രി 10 ന് . ഭാര്യ : ശബാന മക്കൾ : സിനാൻ , ആയിഷ , ഹസൻ , ഹാബിയ സഹോദരങ്ങൾ : സുബൈർ , റിയാസ് ,ബശീർ ,ആസ്യ , ജാസ്മിൻ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193588/faisal-dead-funeral-youngman-before-going-newhouse-new)