---
title: "#NDA | റോഡ് ഷോ ; എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണക്ക് ഉജ്വല സീകരണം"
english_title: "#Road #Show #warm #welcome #NDA #candidate #PrafulKrishna"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/193661/road-show-warm-welcome-nda-candidate-prafulkrishna"
published_at: "2024-03-22T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fda1e8a8c70_praful_1.jpg"
keywords: []
---

# #NDA | റോഡ് ഷോ ; എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണക്ക് ഉജ്വല സീകരണം

> **Lead Summary:** **നാദാപുരം :[ **എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണക്ക് വില്യാപ്പള്ളി പ്രദേശത്ത് ഉജ്വല സീകരണം. രാവിലെ ഒൻപത് മണിക്ക് അന്തരിച്ച ബി ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന ചുള്ളിയിൽ നാരായണന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാച്ചന നടത്തി. വൈകുന്നേരം അന്തരിച്ച പിടി ഉഷയുടെ കോച്ച് ഒ എം നമ്പ്യാരുടെ വീട്ടിൽ സന്ദർശനം നടത്തി.

## Article Content

**നാദാപുരം :[ **എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണക്ക് വില്യാപ്പള്ളി പ്രദേശത്ത് ഉജ്വല സീകരണം. രാവിലെ ഒൻപത് മണിക്ക് അന്തരിച്ച ബി ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന ചുള്ളിയിൽ നാരായണന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാച്ചന നടത്തി. വൈകുന്നേരം അന്തരിച്ച പിടി ഉഷയുടെ കോച്ച് ഒ എം നമ്പ്യാരുടെ വീട്ടിൽ സന്ദർശനം നടത്തി.

അഞ്ച് മണിക്ക് വില്യാപ്പള്ളി കുളത്തൂർ റോഡിൽ നിന്ന് നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോയും നടന്നു. സ്ഥാനാർത്ഥിക്ക് ഒപ്പം ഉത്തര മേഖല വൈസ് പ്രസിഡന്റ് എം.പി രാജൻ, മണ്ഡലം പ്രസിഡന്റ് എം കെ രജീഷ് , മണ്ഡലം ജനറൽ സെക്രട്ടറി ടി.വി ഭരതൻ , പ്രബേഷ് പുന്നക്കാരി, അരീക്കൽ രാജൻ, കെ.കെ രാജീവൻ , എടുക്കുടി മനോജൻ , ഗോപാലൻ മാസ്റ്റർ എന്നിവർ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/193661/road-show-warm-welcome-nda-candidate-prafulkrishna)